Ernakulam

ഡോക്‌ടേഴ്‌സ് ദിനാഘോഷം: അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കലാ സാഹിത്യ സൃഷ്ടികളുടെ പ്രദര്‍ശനം

അമൃത ആശുപത്രിയിലെ 33 ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ഇരുനൂറോളം സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. മ്യൂറല്‍ പെയിന്റിങ്, അക്രിലിക്ക്, വാട്ടര്‍കളര്‍, ഓയില്‍ പെയിന്റിങ്, പെന്‍സില്‍ സ്‌കെച്ച്, പെന്‍ ഡ്രോയിംഗ്, ബോട്ടില്‍ ആര്‍ട്ട് തുടങ്ങിയവയില്‍ വ്യത്യസ്തങ്ങളായ 80 ലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്

ഡോക്‌ടേഴ്‌സ് ദിനാഘോഷം: അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കലാ സാഹിത്യ സൃഷ്ടികളുടെ പ്രദര്‍ശനം
X

കൊച്ചി: ഡോക്‌ടേഴ്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ചിത്ര,ഫോട്ടോഗ്രഫി,സാഹിത്യ സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ശബരീഷ് ബി, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ശ്രീലക്ഷ്മി ശിവന്‍ എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. അമൃത ആശുപത്രിയിലെ 33 ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ഇരുനൂറോളം സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. മ്യൂറല്‍ പെയിന്റിങ്, അക്രിലിക്ക്, വാട്ടര്‍കളര്‍, ഓയില്‍ പെയിന്റിങ്, പെന്‍സില്‍ സ്‌കെച്ച്, പെന്‍ ഡ്രോയിംഗ്, ബോട്ടില്‍ ആര്‍ട്ട് തുടങ്ങിയവയില്‍ വ്യത്യസ്തങ്ങളായ 80 ലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ഫോട്ടോ പ്രദര്‍ശനത്തില്‍ ലാന്‍ഡ്‌സ്‌കേപ്പ്, വൈല്‍ഡ് ലൈഫ്, മാക്രോ, സ്്ട്രീറ്റ് വിഭാഗങ്ങളിലായി 12 ഡോക്ടര്‍മാര്‍ എടുത്ത 80 ഫോട്ടോകളുണ്ട്. ഡോക്ടര്‍മാരുടെ സാഹിത്യരചനകളും പ്രദര്‍ശനത്തിലുണ്ട്.മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അമൃത ഹോസ്പിറ്റല്‍സ് ഐഇഎം ഡയറക്ടര്‍ സുരേഷ് കുമാര്‍,അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ.വിശാല്‍ മര്‍വാ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ഒപി കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നടക്കുന്ന പ്രദര്‍ശനം പൊതുജനങ്ങള്‍ക്കും സൗജന്യമായി കാണാവുന്നതാണ്. ഇന്ന്,തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് പ്രദര്‍ശനം. ചൊവ്വാഴ്ച വൈകീട്ട് പ്രദര്‍ശനം സമാപിക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഡോക്ടേഴ്‌സ് ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വിഭാഗത്തിലെയും ഡോക്ടര്‍മാരുടെ കലാപരിപാടികള്‍ ഇന്ന് വൈകുന്നേരം 4.30 മുതല്‍ ബി ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടക്കും.

Next Story

RELATED STORIES

Share it