Ernakulam

കൊവിഡ്: സ്‌കൂള്‍ ഫീസുകളില്‍ കുറവുവരുത്തുക; എസ്ഡിപിഐ നിവേദനം നല്‍കി

കൊവിഡ്: സ്‌കൂള്‍ ഫീസുകളില്‍ കുറവുവരുത്തുക; എസ്ഡിപിഐ നിവേദനം നല്‍കി
X

കാക്കനാട്: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഫീസുകളില്‍ ഇളവുവരുത്തണമെന്നാവശ്യപ്പെട്ട് തൃക്കാക്കരയിലെ വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് എസ്ഡിപിഐ നിവേദനം നല്‍കി. വിദ്യാര്‍ഥികളുടെ പഠനനിലവാരത്തില്‍ ശ്രദ്ധപുലര്‍ത്തുന്ന രക്ഷിതാക്കള്‍ മുഴുവനും ലോക്ക് ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും സൃഷ്ടിച്ച ഗുരുതരസാമ്പത്തികപ്രതിസന്ധിയിലാണ്.

അതുകൊണ്ടാണ് ഫീസ് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്. വിവിധ ബ്രാഞ്ച് ഭാരവാഹികളയ നൗഷാദ് പുല്ലംവേലില്‍, എന്‍ എം മാഹീന്‍കുട്ടി, റശീദ് പുറപ്പുറം, നൗഫല്‍ കരിമക്കാട്, കെ ബി ഹനിഫ, ഗഫൂര്‍ തുടങ്ങിയവര്‍ നിവേദനം കൈമാറുന്നതിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it