വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍
BY NSH16 April 2022 12:57 AM GMT

X
NSH16 April 2022 12:57 AM GMT
കൊച്ചി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാര്‍ ആണ് പിടിയിലായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബൂദബിയിലേക്ക് പോവാനാണ് ശ്രമിച്ചത്.
അബൂദബിയിലേക്ക് പോവുന്നതിന് രണ്ട് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. എന്നാല്‍, ശ്രീനാഥ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഇയാളെ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ സഹായിച്ചത് വിമാനത്താവളത്തിലെ മറ്റൊരു ഏജന്‍സിയിലെ ജീവനക്കാരനായ ഭരത് ആണ്. 2,000 രൂപ വാങ്ങിയാണ് ഭരത് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഭരതിനെയും നെടുമ്പാശ്ശേരി പോലിസിന് കൈമാറി.
Next Story
RELATED STORIES
ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ചൈനീസ് ചാരക്കപ്പലിന് ഹമ്പന്തോട്ട...
12 Aug 2022 2:28 AM GMTഉത്തരകൊറിയയില് കൊവിഡ് പടര്ന്നുപിടിച്ച സമയത്ത് കിം ജോങ് ഉന്...
12 Aug 2022 1:45 AM GMTഎറണാകുളത്ത് ബാറില് തര്ക്കം; യുവാവിന് വെട്ടേറ്റു
12 Aug 2022 1:13 AM GMTമൂന്ന് വിദ്യാര്ഥികള് തിരയില്പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്...
11 Aug 2022 7:20 PM GMTഹിന്ദുത്വര് കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന്...
11 Aug 2022 7:09 PM GMTഓര്ഡിനന്സുകള് തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്ണര്
11 Aug 2022 6:18 PM GMT