Ernakulam

കായിക പ്രേമികളുടെ ഇച്ഛാശക്തിയില്‍ മാലിന്യ നിക്ഷേപം സ്ഥലം മൈതാനമായി മാറി

നെടുങ്ങാട്ടില്‍ നാസര്‍, ശ്രീജിത്ത് എന്ന ജിത്തു എന്നിവരുടെ മേല്‍നോട്ടത്തില്‍ കായിക പ്രേമികള്‍ നാലു ലക്ഷ്യം രൂപ മുടക്കിയാണ് വേസ്റ്റ് നിറഞ്ഞ പ്രദേശം മൈതാനാമാക്കി മാറ്റിയത്.മഴയില്‍ മണ്ണ് ഒലിച്ചു പോയ ഭാഗങ്ങള്‍ നികത്താനായി മണ്ണുമായി വന്ന വാഹനങ്ങള്‍ ചിലര്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും കായിക പ്രേമികളായ ചെറുപ്പക്കാരുടെ ഇച്ഛാശക്തിക്കു അത് തടസമായില്ല. ഒടുവില്‍ ഓള്‍ ഇന്ത്യ തലത്തിലുള്ള കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരത്തോടെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഇതേ മൈതാനിത്ത് സോക്കര്‍ സെവന്‍ ക്ലബ് ഭാരവാഹികള്‍ തുടക്കം കുറിക്കുകയും ചെയ്തു

കായിക പ്രേമികളുടെ ഇച്ഛാശക്തിയില്‍ മാലിന്യ നിക്ഷേപം സ്ഥലം മൈതാനമായി മാറി
X

ആലുവ : എടത്തല പഞ്ചായത്തിന്റെ പതിനെട്ടാം വാര്‍ഡിലെ എന്‍ എ ഡി മതിലിനോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ ഭൂമി കാലങ്ങളായി മാലിന്യങ്ങള്‍ കൊണ്ടും നായകളെ കൊണ്ടും നിറഞ്ഞ പ്രദേശമായിരുന്നു.സമീപ പ്രദേശങ്ങളിലെ കായിക പ്രേമികള്‍ മുന്നിട്ടങ്ങി ഒടുവില്‍ ഒരു ഫുട്‌ബോള്‍ മൈതാനമാക്കി മാറ്റുകയായിരുന്നു.നെടുങ്ങാട്ടില്‍ നാസര്‍, ശ്രീജിത്ത് എന്ന ജിത്തു എന്നിവരുടെ മേല്‍നോട്ടത്തില്‍ കായിക പ്രേമികള്‍ നാലു ലക്ഷ്യം രൂപ മുടക്കിയാണ് വേസ്റ്റ് നിറഞ്ഞ പ്രദേശം മൈതാനാമാക്കി മാറ്റിയത്.പിന്നീട് ക്രിക്കറ്റ് കളി എന്ന ആശയത്തിന്റെ ഭാഗമായി മഴയില്‍ ഗ്രൗണ്ടിലെ മണ്ണ് ഒലിച്ചു പോയ ഭാഗങ്ങളിലേക്ക് അവിടെ നിന്നുള്ള മണ്ണ് കൊണ്ട് കുഴികള്‍ അടക്കാനായി വന്ന ടിപ്പറും ജെസിബിയും ചില തല്‍പര കക്ഷികള്‍ തങ്ങളുടെ ഉദ്ദേശ്യം നടക്കാതെ വന്നപ്പോള്‍ പിന്നീട് പലതരം കേസുകള്‍ ക്ലബ് ഭാരവാഹികളുടെയും മറ്റും പേരുകളില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ നല്‍കി വാഹനം പിടിച്ചെടുപ്പിച്ചു.ഒന്നര മാസമായിട്ടും വാഹനം തിരിച്ചു ലഭിച്ചട്ടില്ല .ഉദ്യോഗ തലങ്ങളില്‍ പിടിപാടുള്ള ചിലരുടെ നിര്‍ബന്ധ ബുദ്ധിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്.എന്നാല്‍ ഇതൊന്നും കായിക പ്രേമികളായ ചെറുപ്പക്കാരുടെ ഇച്ഛാശക്തിക്കു അത് തടസമായില്ല. ഒടുവില്‍ ഓള്‍ ഇന്ത്യ തലത്തിലുള്ള കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരത്തോടെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഇതേ മൈതാനിത്ത് സോക്കര്‍ സെവന്‍ ക്ലബ് ഭാരവാഹികള്‍ തുടക്കം കുറിക്കുകയും ചെയ്തു.

മുന്‍ നിര ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കാരായ ഗെയില്‍ കുട്ടപ്പന്‍ ,വി വി കണ്ണന്‍ ,രോഹിത് ,അബൂട്ടി ,കൃഷ്ണ സത്പുട്ടെ ,വംശി കൃഷ്ണ ,പൂവാര്‍ കണ്ണന്‍ .ഉമേഷ് നെയ്യാര്‍ ,അനസ് പയ്യോളി ,റമീസ് പരപ്പനങ്ങാടി എന്നിങ്ങനെ നിരവധി കളിക്കാരുടെ നിര തന്നെ സോക്കര്‍ സെവന്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മാമാങ്കത്തില്‍ പങ്കെടുക്കാനെത്തി. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് മല്‍സരം ഉല്‍ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഫ്‌സല്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ സ്വപ്‌ന ഉണ്ണി,മെമ്പര്‍മാരായ ആബിത ഷെരീഫ്,മാഹിന്‍, ജിനിലാ റഷീദ് ,റഫീഖ് ,അബ്ദു,അഷറഫ് എന്നിവരും രാഷ്ട്രീയ നേതൃത്വങ്ങളായ മോഹനന്‍,സുധീര്‍,യൂസഫ്,മുന്‍ ബ്ലോക്ക് പ്രസിഡന്റും ക്ലബ്ബിന്റെ രക്ഷാധികാരിയുമായ രഹന്‍ രാജ് എന്നിവര്‍ പങ്കെടുത്തു .ക്ലബ്ബിലെ അംഗവും സന്തോഷ് ട്രോഫി താരവുമായ സഞ്ജു ഗണേഷും ചടങ്ങില്‍ പങ്കെടുത്തു.ആഷസ് തിരുവനന്തപുരം,മെല്‍ബണ്‍ റോയേഴ്‌സ്,കെസിസി കുസാറ്റ്,സോക്കര്‍ സെവന്‍സ്,അറ്റലസ് യുടിസി,എന്നീ ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ ആഷസ് തിരുവനന്തപുരം ചാംപ്യന്മാരായി. വിജയികള്‍ക്കുള്ള ട്രോഫി കൊച്ചു ഷമീര്‍ ഉം കേരള ടെന്നീസ് ബോള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വിപിന്‍ ഒരു ലക്ഷം രൂപയുടെ ചെക്കും സമ്മാനിച്ചു

Next Story

RELATED STORIES

Share it