Latest News

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് സ്വീകരണം: എന്‍എസ്എസ് താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ടു

സ്വീകരണം നല്‍കിയത് വിവാദമായതോടെ യൂനിയന്‍ കമ്മിറ്റി അംഗങ്ങളെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി എഴുതി വാങ്ങുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് സ്വീകരണം: എന്‍എസ്എസ് താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ടു
X
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂനിയന്‍ പ്രസിഡന്റ് അഡ്വ.പ്രസാദിനെ സന്ദര്‍ശിക്കുന്നു

ആലപ്പുഴ: മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയ എന്‍എസ്എസ് താലൂക്ക് യൂനിയന്‍ നേതൃത്വം പിരിച്ചുവിട്ടു. സ്ഥാനാര്‍ഥിയായ ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയതിനാണ് എന്‍എസ്എസ് മാവേലിക്കര താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ടത്.

യൂനിയന്‍ ഓഫീസില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയത് വിവാദമായതോടെ പ്രസിഡന്റ് ഒഴികെയുള്ള താലൂക്ക് യൂനിയന്‍ കമ്മിറ്റി അംഗങ്ങളെ ചങ്ങനാശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി എഴുതി വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാവേലിക്കര താലൂക്ക് യൂനിയന്‍ എന്‍എസ്എസ് നേതൃത്വം പിരിച്ചുവിട്ടത്. യൂനിയന്റെ ചുമതല നല്‍കി അഞ്ചംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു.


Next Story

RELATED STORIES

Share it