Alappuzha

ജിദ്ദയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ജിദ്ദയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
X

ജിദ്ദ: അല്‍ ഖുംറ ഡിസ്ട്രിക്റ്റില്‍ പഴയ ഇരുമ്പുസാധനങ്ങള്‍ ശേഖരിക്കുന്ന സ്‌ക്രാപ്പ് യാര്‍ഡില്‍ പഴയ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി യുവാവിനു ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കടുത്ത് വയലാര്‍ സ്വദേശി പൂത്തംവെളിയില്‍ ലെനീഷാ(39)ണ് മരണപ്പെട്ടത്. പഴയ കണ്ടയ്‌നര്‍ ടാങ്ക് മുറിച്ച് ഇരുമ്പു കഷ്ണങ്ങളാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ മൃദതേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: സിനി.






Next Story

RELATED STORIES

Share it