Alappuzha

മണ്ണിട്ട് വഴിയടച്ചത് ഹീന നടപടി; കര്‍ണാടക മുഖ്യമന്ത്രിക്ക് ഒരു ലക്ഷം എസ്എംഎസ്‌കള്‍ അയക്കുമെന്ന് എന്‍എല്‍ യു

കേരള- കര്‍ണാടക അതിര്‍ത്തിയായ പാണത്തൂര്‍,ചെമ്പേരി,ഭാഗമണ്ഡലം,മടിക്കേരി, ബന്തടുക്ക,സുള്ളിയ, മണ്ഡക്കോല്‍, വായര്‍,പേര്‍ളള, വോര്‍ക്കടി,പാത്തുര്‍, തുടങ്ങി ചെറുപാതകളിലെല്ലാം ടിപ്പറില്‍ മണ്ണ് കൊണ്ട് അടച്ചിരിക്കുകയും, തലപാടി,ജാല്‍സുര്‍ പോലുള്ള റോഡുകള്‍ ബാരിക്കേടുകള്‍ തീര്‍ത്തു ശത്രുരാജ്യങ്ങളോടെന്ന പോലെ കര്‍ണ്ണടക സര്‍ക്കാര്‍ കാണിച്ചിരിക്കുകയാണ്

മണ്ണിട്ട് വഴിയടച്ചത് ഹീന നടപടി; കര്‍ണാടക മുഖ്യമന്ത്രിക്ക് ഒരു ലക്ഷം എസ്എംഎസ്‌കള്‍ അയക്കുമെന്ന് എന്‍എല്‍ യു
X

ആലപ്പുഴ: മഹാമാരിയുടെ പേരില്‍ കേരളാ അതിര്‍ത്തി പ്രദേശങ്ങള്‍ മണ്ണിട്ട് അടച്ചത് ഹീനനടപടിയെന്നും ഈ വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് ഒരു ലക്ഷം എസ്എംഎസ്‌കള്‍ അയക്കുമെന്ന് നാഷണല്‍ ലേബര്‍ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ, ജനറല്‍സെക്രട്ടറി പി എം സുബൈര്‍പടുപ്പ്, സംസ്ഥാന സെക്രട്ടിയേറ്റ് മെമ്പര്‍ ബി അന്‍ഷാദ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.കേരള- കര്‍ണാടക അതിര്‍ത്തിയായ പാണത്തൂര്‍,ചെമ്പേരി,ഭാഗമണ്ഡലം,മടിക്കേരി, ബന്തടുക്ക,സുള്ളിയ, മണ്ഡക്കോല്‍, വായര്‍,പേര്‍ളള, വോര്‍ക്കടി,പാത്തുര്‍, തുടങ്ങി ചെറുപാതകളിലെല്ലാം ടിപ്പറില്‍ മണ്ണ് കൊണ്ട് അടച്ചിരിക്കുകയും,

തലപാടി,ജാല്‍സുര്‍ പോലുള്ള റോഡുകള്‍ ബാരിക്കേടുകള്‍ തീര്‍ത്തു ശത്രുരാജ്യങ്ങളോടെന്ന പോലെ കര്‍ണ്ണടക സര്‍ക്കാര്‍ കാണിച്ചിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ നടപടിയെക്കണമെന്നവശ്യപ്പെട്ടാണ്് കര്‍ണ്ണടക മുഖ്യമന്ത്രിക്ക് ഒരുലക്ഷം എസ്എംഎസ്അയക്കുന്നതെന്ന് നേതാക്കല്‍പറഞ്ഞു.കാസറഗോഡ് ന്റെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി കാല്‍നടയായി പോകുന്ന ചെറുപാതകള്‍ പോലും മണ്ണിട്ട് മുടിയ നടപടി ഖേദകരമാണ്. ഡയാലിസിസ് ചെയ്യാന്‍ മംഗലാപുരം ഹോസ്പിറ്റലിലേക്ക് രോഗിയെ കൊണ്ട് പോയ വാഹനം കര്‍ണാടക പോലിസ് തടഞ്ഞതിനെ തുടര്‍ന്നു തിരികെ വീട്ടിലേക്കു മടങ്ങിയ രോഗി ചികില്‍സ കിട്ടാതെ മരണമടഞ്ഞ സാഹചര്യമുണ്ടായെന്നും ഇത് ഖേദകരമാണെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it