കോഴി വില കുത്തനെ വര്‍ധിപ്പിക്കുന്ന വന്‍കിട കമ്പനികളെ നിയന്ത്രിക്കാന്‍ അടിയന്തര നടപടിവേണം: ആള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍

ആലപ്പുഴ: കോഴിവില കുത്തനെ വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വന്‍കിട കമ്പനികളെ നിയന്ത്രിക്കാന്‍ അടിയന്തര നടപടിവേണമെന്ന് ആള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ (എകെപിഎഫ്) ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ കാരണം പ്രതിസന്ധിയിലായ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുമ്പോഴും വിവാഹ ചടങ്ങുകളും ആഘോഷപരിപാടികളുമില്ലാത്ത സാഹചര്യത്തിലും കോഴിവില സര്‍വകാല റെക്കാര്‍ഡിലെത്തി നില്‍ക്കുകയാണ്.
കൊവിഡ് മൂന്നാം തരംഗം ഭയന്ന് കേരളത്തിലെ പൗള്‍ട്രി കര്‍ഷകര്‍ ഉത്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉത്പന്നം വില്‍ക്കേണ്ടിവരുമെന്ന ആശങ്കയാല്‍ ഉത്പാദനം കുറച്ചു. ഈ സാഹചര്യത്തില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള വന്‍കിട കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ ചിക്കന്‍ ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്ത് വിലവര്‍ധനവിലൂടെ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്.
വന്‍കിട കമ്പനികള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണം. കേരളത്തിലെ കര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ ഉത്പന്നത്തിന് വില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആള്‍ കേരള പൗള്‍ട്ടറി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍, ജനറല്‍ സെക്രട്ടറി എസ് കെ നസീര്‍, ട്രഷറര്‍ ആര്‍ രവീന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
RELATED STORIES
മിഷോങ് ചുഴലിക്കാറ്റിനെ നേരിടാന് സര്വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില് പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTമിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ നഗരം വെള്ളത്തില്; വിമാന-ട്രെയിന്...
4 Dec 2023 6:31 AM GMTമിസോറാമില് ഭരണകക്ഷിയായ എംഎന്എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്...
4 Dec 2023 5:25 AM GMTരാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്...
3 Dec 2023 8:03 AM GMTതെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMT