മുളകുപൊടിയെറിഞ്ഞ് മോഷണം: രണ്ട് യുവാക്കള്‍ പിടിയില്‍
ആറന്മുള മാലക്കര തോണ്ടുതറയില്‍ ലിജു സി മാത്യു(23), മുളക്കുഴ കാരക്കാട് ആര്യഭവനില്‍ അഖില്‍(23) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റുചെയ്തത്.

ചെങ്ങന്നൂര്‍: കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ബൈക്ക് യാത്രക്കാരന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ല്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആറന്മുള മാലക്കര തോണ്ടുതറയില്‍ ലിജു സി മാത്യു(23), മുളക്കുഴ കാരക്കാട് ആര്യഭവനില്‍ അഖില്‍(23) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റുചെയ്തത്. ആലപെണ്ണുക്കര ദേവീക്ഷേത്രത്തിനു സമീപം ശ്രീകാര്‍ത്തികയില്‍ ഗണേഷ് കരുണാകരന്‍ നായരെ (39)യാണ് സംഘം ആക്രമിച്ച് ഒന്‍പതര പവന്റെ മാല കവര്‍ന്നത്. ചൊവ്വാഴ്ച രാത്രി 10ന് പെണ്ണുക്കരപളളിമുക്ക് റോഡിലാണ് സംഭവം.
ചെങ്ങന്നൂര്‍ ടൗണില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേശിനെ പെണ്ണുക്കര മര്‍ത്തോമ്മ പളളിയുടെ സമീപംവച്ച് മറ്റൊരു ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം തടഞ്ഞു നിര്‍ത്തി. ഗണേശിന്റെ കൈയില്‍ പതിച്ചിരിക്കുന്ന ടാറ്റു എവിടെയാണ് ചെയ്തതെന്ന് ചോദിച്ചശേഷം പ്രതികള്‍ കൈയില്‍ കരുതിയ മുളകുപൊടി മുഖത്തുവിതറി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ ഗണേഷിനെ ബൈക്കില്‍ നിന്നു ചവിട്ടി റോഡിലിട്ടശേഷം മാലപൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മാല പറിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗണേശിന്റെ കഴുത്ത് വട്ടത്തില്‍ മുറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ഗണേശിനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹ്‌റയ്‌നില്‍ പ്രവാസിയാ ഗണേശ് മസ്തിഷ്‌ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലിജുവിനെ കൊല്ലത്തുനിന്നും അഖിലിനെ ചെങ്ങന്നൂരില്‍ നിന്നും ഇന്നു രാവിലെ പിടികൂടി. ഗണേശിന്റെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്തമാല ഇതിനോടകം തന്നെ പ്രതികള്‍ ചെങ്ങന്നൂരിലെ ഒരു ജൂവലറിയില്‍ വില്‍പ്പനനടത്തിയിരുന്നു. ഇവര്‍ മോഷണത്തിനായി സഞ്ചരിച്ച ബൈക്കും തൊണ്ടിമുതലും പൊലിസ് കണ്ടെത്തി.
RELATED STORIES
ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ്‍ 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്‍...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്‍; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMTഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
2 Jun 2023 12:47 PM GMT