അസം പൗരത്വ പട്ടികയില്‍ ഇല്ലാത്തവരെ നാടുകടത്തണമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: അസം പൗരത്വ പട്ടികയില്‍ ഇല്ലാത്തവരെ നാടുകടത്തണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ലോകത്ത് ഒരു രാജ്യവും അധികൃത കുടിയേറ്റം അനുവദിക്കാറില്ലെന്നും അസമിലെ അന്തിമ പട്ടികയില്‍ വരാത്തവരെ പുറത്താക്കുകയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നീക്കം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.ഇവരെ അവരുടെ സ്വന്തം രാജ്യത്തേക്ക് തന്നെ തിരിച്ചയക്കണം. അനധികൃത കുടിയേറ്റത്തെ കുറിച്ച് അറിയാവുന്നത് കൊണ്ടാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1950കളില്‍തന്നെ അസമില്‍ പ്രത്യേക നിയമങ്ങളേര്‍പ്പെടുത്തിതെന്നും മാധവ് പറഞ്ഞു.

RELATED STORIES

Share it
Top