ഓസ്‌കര്‍ നിശയില്‍ കൈയാങ്കളി; ഭാര്യയെ പരിഹസിച്ചതിന് അവതാരകന്റെ മുഖത്തടിച്ച് വില്‍സ് സ്മിത്ത് (വീഡിയോ)

ലോസ് ആഞ്ചലസ്: ഓസ്‌കര്‍ അവാര്‍ഡ് നിശയില്‍ പരിഹാസവും കൈയാങ്കളിയും. മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച വില്‍സ് സ്മിത്ത് ആണ് ഭാര്യയെ കളിയാക്കിയതിന് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഭാര്യ ജാഡാ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ഞായറാഴ്ച രാത്രി ടെലികാസ്റ്റിന്റെ മൂന്നാം മണിക്കൂറില്‍ അവതാരകന്‍ ക്രിസ് റോക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കാനായി വേദിയിലെത്തി. നടി ജേഡ് പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് അവതാരകന്‍ തമാശ പറഞ്ഞു.
തല മൊട്ടയടിച്ചാണ് ജാഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. അവളുടെ മൊട്ടത്തലയെന്ന് പരാമര്‍ശിച്ചായിരുന്നു തമാശ. മുടി കൊഴിച്ചിലിനു കാരണമാവുന്ന അലോപ്പിയ എന്ന അവസ്ഥ താന്‍ നേരിടുന്നതായി പിങ്കറ്റ് സ്മിത്ത് നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൂടി മനസില്‍വച്ചായിരുന്നു കൊമേഡിയന്‍ കൂടിയായ അവതാരകന്‍ ക്രിസ് റോക്കിന്റെ തമാശ. എന്നാല്‍, ക്രൂരമായ ഈ തമാശ ജേഡ് പിങ്കറ്റ് സ്മിത്തിന്റെ ഭര്‍ത്താവും നടനുമായ വില്‍സ് സ്മിത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. സ്മിത്ത് ചാടിയെഴുന്നേറ്റു. എന്റെ ഭാര്യയുടെ പേര് നിങ്ങളുടെ വൃത്തികെട്ട വായില്‍നിന്ന് ഒഴിവാക്കുകയെന്ന് അദ്ദേഹം ആക്രോശിച്ചു. രണ്ടുതവണ ഇങ്ങനെ പൊട്ടിത്തെറിച്ച അദ്ദേഹം അടുത്ത നിമിഷം വേദിയിലേക്ക് കുതിച്ചു.
#badboys3 #gijane2 #willsmith #chrisrock #oscars #besttvever
— Guy Springthorpe (the pistol slug) (@GuySpringthorpe) March 28, 2022
Can't believe what I just saw live on screen pic.twitter.com/YiijPRQENt
എന്നിട്ട് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോവരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. വില്‍സ് സ്മിത്ത് എന്നെ ചതിച്ചെന്നായിരുന്നു അടികൊണ്ട് ഞെട്ടിത്തരിച്ചുപോയ ക്രിസ് റോക്കിന്റെ പ്രതികരണം. അതേസമയം, ക്രിസ് റോക്ക് ജേഡ് പിങ്കറ്റിനെ ഓസ്‌കര്‍ വേദിയില്‍ പരിഹസിക്കുന്നത് ഇത് ആദ്യമല്ല. 2016ല്‍ റോക്ക് ചടങ്ങിന് ആതിഥേയത്വം വഹിച്ചപ്പോള്‍ ജേഡ് പിങ്കറ്റ് സ്മിത്ത് ഓസ്‌കര്‍ ബഹിഷ്‌കരിക്കുന്നത് ഞാന്‍ റിഹാനയുടെ പാന്റീസ് ബഹിഷ്‌കരിക്കുന്നതുപോലെയാണ്, കാരണം എന്നെ ക്ഷണിച്ചിട്ടില്ല എന്നു പറഞ്ഞും ക്രിസ് റോക്ക് പരിഹസിച്ചിരുന്നു.
രോഷാകുലനായ വില്‍സ് സ്മിത്തിനെ ഡെന്‍സല്‍ വാഷിങ്ടണും ടൈലര്‍ പെറിയും ചേര്‍ന്ന് ആശ്വസിപ്പിച്ചു. ജേഡിനൊപ്പം തിരികെ ഇരിക്കുമ്പോള്‍ വില്‍സ് സ്മിത്ത് കണ്ണുതുടയ്ക്കുന്നതു കാണാമായിരുന്നെന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. എന്തായാലും അവതാരകനെ തല്ലാനിടയായതിന് പിന്നീട് വില്‍സ് സ്മിത്ത് മാപ്പ് പറഞ്ഞു.
RELATED STORIES
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള് ഇഡി...
24 Feb 2023 8:02 PM GMTഇന്ത്യയിലും ഡിജിറ്റല് രൂപ; ഇ- റുപ്പി ഡിസംബര് ഒന്നിന്...
29 Nov 2022 2:56 PM GMTയുട്യൂബ് പരസ്യ വരുമാനം കുറയുന്നു;ഗൂഗ്ളിറെ അറ്റാദായത്തിലും ഇടിവ്
26 Oct 2022 1:39 PM GMTവീണ്ടും കൂപ്പുകുത്തി രൂപ; ചരിത്രത്തിലാദ്യമായി 83 കടന്നു
19 Oct 2022 12:01 PM GMTസാംസങ് യുകെയില് 6ജി സാങ്കേതിക വിദ്യാ ലബോറട്ടറി തുറന്നു
15 Oct 2022 2:28 PM GMTഉല്പ്പാദനം വെട്ടിക്കുറച്ച് ഒപെക്; ഏറ്റുമുട്ടി യുഎസും സൗദിയും
14 Oct 2022 6:31 PM GMT