'കൊച്ചി ബ്ലൂ ടൈഗേഴ്സ്' റഹ്മാന്റെ സംഗീതം ഉപയോഗിച്ചു; നിയമനടപടിക്കൊരുങ്ങി ആടുജീവിതം' നിര്‍മ്മാതാക്കള്‍
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് ടീമായ 'കൊച്ചി ബ്ലൂ ടൈഗേഴ്സ്' അനുമതിയില്ലാതെ എ.ആര് റഹ്മാന്റെ സംഗീതം ഉപയോഗിച്ചുവെന്ന് 'ആടുജീവിതം' സിനിമയുടെ നിര്‍മാതാക്കള്‍. ആടുജീവിതത്തില്‍ റഹ്മാന് ഈണം നല്കിയ 'ഹോപ്' എന്ന പ്രൊമോഗാനം 'കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സിന്റെ പരാതി. സംഭവത്തിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്.
യുകെ ആസ്ഥാനമായ ഒരു കമ്പനിക്ക് തങ്ങള്‍ ഗാനത്തിന്റെ അവകാശം കൈമാറിയിട്ടുണ്ടെങ്കിലും അത് എഡിറ്റ് ചെയ്യാനോ, റീമിക്സ് ചെയ്ത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനോ അനുമതി നല്‍കിയിട്ടില്ലെന്ന് 'ആടുജീവിതം' നിര്‍മാതാക്കള്‍ പറയുന്നു. 'കൊച്ചി ബ്ലൂ ടൈഗേഴ്സ്' ടീമിന്റെ ഉടമയായ സുബാഷ് ജോര്‍ജിന്റെ കമ്പനിക്ക് തന്നെയാണ് വിഷ്വല്‍ റൊമാന്‍സ് ഗാനത്തിന്റെ അവകാശം കൈമാറിയത്. ഗാനം ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് കാണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് വിഷ്വല്‍ റൊമാന്‍സ് നോട്ടീസ് അയച്ചിട്ടുണ്ട്.
'കൊച്ചി ബ്ലൂ ടൈഗേഴ്സ്' തങ്ങളുടെ ഔദ്യോഗിക ഗാനം എന്ന നിലയിലാണ് ഹോപ് ആന്തം പുറത്തിറക്കിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി ഭാഷകളില്‍ പുറത്തിറങ്ങിയ ആല്‍ബത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോള്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഔദ്യോഗിക ഗാനമായി പുറത്തിറക്കിയത്. ഇതാദ്യമായാണ് മലയാളം പതിപ്പ് മാത്രമായി പുറത്തിറക്കുന്നത്.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ
17 Aug 2024 4:31 PM GMT