ജോജി ഒരു രക്ഷയുമില്ല...?
സിനിമാ റിവ്യൂ/രുപേഷ് കുമാര്‍

ജോജി എന്ന സിനിമയിലെ മുഴുവനുമായുള്ള ആ കുടുംബത്തെയും ഒറ്റ ഫ്രെയിമിയിലൊതുക്കി കാമറ വച്ച് നോക്കുന്ന ചില ഷോട്ടുകളുണ്ട്. കുടുംബത്തിലെ ഓരോരുത്തരുടെയും വയലന്‍സിലേക്കുമുള്ള മുഴുവനായുമുള്ള ചില നോട്ടങ്ങള്‍. അങ്ങനെയുള്ള ഒരു വൈഡ് ഐ ഷോട്ടുകള്‍ രസകരമാണ്. അതിലെ ഓരോ കഥാപാത്രങ്ങളും വയലന്റ് ആണ്. മോറാലിറ്റിയുടെ ആര് നല്ലത് ആര് ചീത്ത എന്ന ബല്‍റാം/എം ബി രാജേഷ് ബോറന്‍ വ്യൂ ഒന്നുമില്ലാതെ എല്ലാരും ചതിയും കൊലയും കളവും ധാര്‍ഷ്ട്യവും അധികാരവും ഒറ്റുകൊടുക്കലുകളും ക്രൈമിന് മറയായ ബൈബിളും തെറി വിളികളും ചേര്‍ത്ത് വയലന്‍സില്‍ തിമര്‍ക്കുകയാണ്. കുറ്റവും ശിക്ഷയും എന്ന നോര്‍മാലിറ്റിയെ വിട്ടും പോലിസിനെയും കോടതിയെയും അദൃശ്യവല്‍ക്കരിച്ചും ഈ സിനിമ പുറത്ത് പോവുന്നുമുണ്ട്.
ജോജി എന്ന സിനിമയിലെ മുഴുവനുമായുള്ള ആ കുടുംബത്തെയും ഒറ്റ ഫ്രയിമിയിലൊതുക്കി ക്യാമറ വെച്ച് നോക്കുന്ന ചില ഷോട്ടുകളുണ്ട്....
Posted by Rupesh Kumar on Wednesday, 7 April 2021
'ജോമോന്റെ മാനുവല്‍ മനസ്സാക്ഷിയാണ്' എന്ന മൂഞ്ചിയ ഡയലോഗിനെയൊക്കെ ജോജി കൊന്നു കൊല വിളിക്കുന്നുണ്ട്. റബര്‍ മരത്തില്‍ തറക്കുന്ന വെടിയുണ്ടകളിലും ഒലിക്കുന്ന പാലിലും കാണിക്കുന്ന, ഭൂമി ശാസ്ത്രത്തില്‍ പോലും വയലന്‍സ് തുടിച്ചു നില്‍ക്കുന്നുണ്ട്. ഈ വയലന്‍സും ക്രൈമും കത്തുന്ന തീയിലും വലിക്കുന്ന സിഗരറ്റില്‍ പോലുമുണ്ട്. മനുഷ്യന്റെ വയലന്‍സിനെക്കുറിച്ചു ഒരു പൊസിഷനിങ്ങും ചെയ്യാതെ ഇങ്ങനെ എക്‌സ്പ്ലീസിറ്റ് ആയി പൊളിച്ചതാണ് ഈ സിനിമയുടെ മനോഹാരിത. ക്രൈമിന് കൂട്ട് നിക്കുന്ന ബിന്‍സിയും ക്രൈമിനോടുള്ള വിചാരണകളെ 'പോ മൈരേ' എന്ന് പറയുന്നതും പാപത്തില്‍ നിന്നു മാറാന്‍ കൊണവതികാരം പറയുന്ന പള്ളീലച്ചനെ പറ്റിക്കുന്നതെല്ലാം രസമാണ്. ക്രൈമിനെ കുറിച്ചുള്ള മോറല്‍ ഡിസ്‌കഷനുകളില്‍ ചുരുങ്ങുന്ന കമ്മ്യൂണിറ്റിയോട് കണ്ണടക്കാതെ അവസാനിപ്പിച്ചു കൊണ്ടു അത്തരം സോസൈറ്റല്‍ ആയ നീതിബോധങ്ങളെ അവഗണിച്ചു പൊളിച്ചുള്ള മേക്കിങ് ആണ് ജോജി എന്ന സിനിമയെ ഇന്റര്‍നാഷനല്‍ ആക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്. ജോജി ഒരു രക്ഷയുമില്ല..?
കടപ്പാട്: ഫേസ് ബുക്ക്
Director Rupesh kumar's cinema review abaout JOJI
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT