Movies

'ബീഫ് ഈറ്റര്‍ ഇനി രാമനായി അഭിനയിക്കും' ; രണ്‍ബീര്‍ കപൂറിന് പിന്തുണയുമായി ചിന്‍മയി ശ്രീപാദ, രാമന്റെ പേര് ഉപയോഗിച്ച് ബലാല്‍സംഗിയാകാം, പരോള്‍ ലഭിക്കാം, വോട്ട് നേടാം

ബീഫ് ഈറ്റര്‍ ഇനി രാമനായി അഭിനയിക്കും ; രണ്‍ബീര്‍ കപൂറിന് പിന്തുണയുമായി ചിന്‍മയി ശ്രീപാദ, രാമന്റെ പേര് ഉപയോഗിച്ച് ബലാല്‍സംഗിയാകാം, പരോള്‍ ലഭിക്കാം, വോട്ട് നേടാം
X

മുംബൈ: രാമായണ എന്ന ഇതിഹാസ സിനിമയില്‍ നായകനായി അഭിനയിക്കുന്ന ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന് പിന്തുണയുമായി തമിഴ് ഗായിക ചിന്‍മയി ശ്രീപാദ. ബീഫ് കഴിക്കുന്ന നടന്‍ രണ്‍ബീര്‍ കപൂറിനെതിരായി അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു ട്വീറ്റിനെതിരേയാണ് ഗായിക ചിന്‍മയി രംഗത്ത് വന്നത്. 15 വര്‍ഷം മുമ്പുള്ള രണ്‍ബീര്‍ കപൂറിന്റെ ഒരു ട്വീറ്റാണ് വീണ്ടും ഒരു യൂസര്‍ വിവാദമാക്കി കൊണ്ടുവന്നത്. ബീഫാണ് ഏറ്റവും ഇഷ്ടമെന്നും ബീഫ് വിഭവങ്ങളാണ് കൂടുതല്‍ കഴിക്കാറുമെന്നുള്ള രണ്‍ബീറിന്റെ ട്വീറ്റിനെ റീട്വീറ്റ് ചെയ്താണ് ഒരു യൂസര്‍ രംഗത്ത് വന്നത്.


'ബീഫ് ഈറ്റര്‍ ഇനി ഭഗവാന്‍ രാമനായി അഭിനയിക്കും. ബോളിവുഡിന് എന്താണ് കുഴപ്പം എന്നായിരുന്നു ട്വീറ്റ്'. ഇതിന് മറുപടിയുമായാണ് ഗായിക രംഗത്ത് എത്തിയത്.രാമന്റെ പേര് ഉപയോഗിക്കുന്ന ഒരു ബാബാജിക്ക് ബലാല്‍സംഗിയാകാം, ഭക്ത ഇന്ത്യയില്‍ വോട്ട് നേടാന്‍ അദ്ദേഹത്തിന് പരോള്‍ ലഭിക്കുകയും ചെയ്യും. അപ്പോള്‍ ബീഫ് കഴിക്കുന്ന രണ്‍ബീറിന് രാമാനാവുന്നതില്‍ ഒരു കുറ്റവുമില്ലെന്നാണ് ചിന്‍മയി മറുപടിയായി നല്‍കിയത്. ഒരു മോശം കാര്യത്തിന് മറ്റൊരു മോശം കാര്യത്തെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയുമെന്നാണ് യൂസറുടെ മറുപടി. ഇതിനും ചിന്‍മയി മറുപടി നല്‍കുന്നുണ്ട്. ഒരു ബലാല്‍സംഗി നിങ്ങളുടെ ഇടയില്‍ വോട്ടിനായി പ്രചരണം നടത്തുന്നത് മോശം ആണ്. റാം റഹീമിനെ നിങ്ങളുടെ പ്രാദേശിക എംപിയായി ലഭിക്കാനും നിങ്ങളുടെ വീട് നേരിട്ട് സന്ദര്‍ശിക്കാനും നിങ്ങള്‍ അനുവാദം നല്‍കുന്നു. അത് തെറ്റല്ലേ എന്നും ചിന്‍മയി മറുപടിയായി നല്‍കുന്നു.


2011ലാണ് രണ്‍ബീര്‍ ഞാനൊരു ബീഫ് ആരാധകനാണെന്ന ട്വീറ്റ് പോസ്റ്റ് ചെയ്തത്. തമിഴിലെ അറിയപ്പെടുന്ന ഗായികയായ ചിന്‍മയിക്ക് മീ ടൂ വിവാദത്തെ തുടര്‍ന്ന് തമിഴ് സിനിമാ ലോകം വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രശ്‌സ്തരായ ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കുമെതിരേ ചിന്‍മയി മീ ടൂ ക്യംപയിനുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് അവര്‍ക്ക് തമിഴ് സിനിമാ ലോകം വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് അടുത്തിടെ ഗായിക വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു.വിലക്കിനിടയിലും എ ആര്‍ റഹ്‌മാന്‍ തന്റെ സിനിമകളില്‍ പാടാന്‍ അവര്‍ക്ക് അവസരം നല്‍കുകയും അത് വന്‍ ഹിറ്റാകുകയും ചെയ്തിരുന്നു. സംവിധായകന്‍ നിതേഷ് തിവാരിയാണ് രാമായണ സിനിമയുടെ സംവിധായകന്‍. ചിത്രത്തില്‍ രാവണനായി യാഷും സീതയായി സായ് പല്ലവിയും, ഹനുമാനായി സണ്ണി ഡിയോളും, ലക്ഷ്മണനായി രവി ദുബെയും അഭിനയിക്കും.




Next Story

RELATED STORIES

Share it