നടന്‍ ഒറ്റാല്‍ വാസവന്‍ അന്തരിച്ചു

കോട്ടയം: ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ പുളിയ്ക്കല്‍ വാസുദേവന്‍ (ഒറ്റാല്‍ വാസവന്‍- 76) അന്തരിച്ചു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വാസവന്‍ ഉച്ചയോടെയാണ് മരിച്ചത്. സംസ്‌കാരം വൈകീട്ട് ആറിന് കോട്ടയം കുമരകത്തെ വീട്ടുവളപ്പില്‍ നടക്കും. ഒറ്റാല്‍ എന്ന ചിത്രത്തിന് പുറമേ ഭയാനകം, കാറ്റിലൊരു പായ്കപ്പല്‍, മാ (ഷോര്‍ട്ട് ഫിലിം) എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2014ല്‍ പുറത്തിറങ്ങിയ ഒറ്റാല്‍ എന്ന സിനിമയിലൂടെയാണ് വാസവന്‍ പ്രശസ്തനായത്. വേമ്പനാട്ട് കായലില്‍ മല്‍സ്യബന്ധനം നടത്തിയിരുന്ന വാസവനെ യദൃശ്ചികമായി കണ്ട സംവിധാനയകന്‍ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ആന പാപ്പാനായും മല്‍സ്യത്തൊഴിലാളിയായും ഒടുവില്‍ സിനിമാ താരമായും ജീവിതത്തില്‍ നിറയെ വേഷങ്ങള്‍ ആടിത്തീര്‍ത്താണ് വാസവന്‍ വിടവാങ്ങിയത്. ഭാര്യ: രാജമ്മ. മക്കള്‍: ഷാജി ലാല്‍, ഷീബ.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്ഡിനന്സ്; ഇടുക്കിയില് ഏപ്രില് മൂന്നിന് എല്ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന്‍ വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMT