കാസര്‍കോഡ് എയിംസ് ആരംഭിക്കണം: സൈക്കിളില്‍ തിരുവനന്തപുരത്തെത്തിയ രണ്ടംഗസംഘത്തിന് എസ്ഡിപിഐ സ്വീകരണം നല്‍കി
കാന്‍സര്‍ രോഗികളെ സഹായിക്കുക, ചികിത്സ സൗകര്യങ്ങളില്ലാത്ത കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് യുവാക്കള്‍ സൈക്കിള്‍ യാത്ര ആരംഭിച്ചത്.

തിരുവനന്തപുരം: കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനും കാസര്‍കോഡ് എയിംസ് ആരംഭിക്കുന്നതിനുമായി സൈക്കിളില്‍ കന്യാകുമാരിയിലേക്ക് പോകുന്ന രണ്ടംഗ സംഘത്തിന്് എസ്ഡിപിഐ സ്വീകരണം നല്‍കി. രണ്ടംഗ സംഘത്തെ സെക്രട്ടേറിയറ്റിന് മുന്‍പില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് എന്നിവര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. കാസര്‍കോട് അണങ്കൂര്‍ സ്വദേശി സുനൈര്‍, സന്തോഷ് നഗര്‍ സ്വദേശി സിനാന്‍ എന്നിവരാണ് തിരുവനന്തപുരത്തെത്തിയത്.
കാന്‍സര്‍ രോഗികളെ സഹായിക്കുക, ചികിത്സ സൗകര്യങ്ങളില്ലാത്ത കാസര്‍ഗോഡ് ജില്ലയില്‍ എയിംസ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് യുവാക്കള്‍ സൈക്കിള്‍ യാത്ര ആരംഭിച്ചത്.
ഈ ആവശ്യം ഉന്നയിച്ചുള്ള നിവേദനം മുഖ്യമന്ത്രിക്കും മറ്റു നേതാക്കള്‍ക്കും നിവേദനം നല്‍കുമെന്നും സംഘം തേജസ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ മാസം 25ന് കാസര്‍കോട് നിന്നാണ് യാത്ര ആരംഭിച്ച സംഘം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരത്തെത്തിയത്. യാത്രയ്‌ക്കൊപ്പം മാസ്‌ക്കും സാനിറ്റൈസറും ഇവര്‍ കച്ചവടം ചെയ്യുന്നുണ്ട്. ഇതില്‍നിന്ന് ലഭിക്കുന്ന തുകയും കാന്‍സര്‍ രോഗികള്‍ക്കായി ചെലവഴിക്കുമെന്നും സംഘം പറഞ്ഞു
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്പൂളില് തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര് ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന് സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്ഷങ്ങള്ക്ക് ശേഷം
22 May 2022 7:20 PM GMT