Arts

തൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനം ജൂലൈ രണ്ടു മുതല്‍ 16 വരെ എറണാകുളം ലളിതകലാ അക്കാദമി കലാകേന്ദ്രത്തില്‍

സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും

തൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനം ജൂലൈ രണ്ടു മുതല്‍ 16 വരെ എറണാകുളം ലളിതകലാ അക്കാദമി കലാകേന്ദ്രത്തില്‍
X

കൊച്ചി: ജപ്പാന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ജൂലൈ രണ്ടു മുതല്‍ 16 വരെ കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ 'തൊഹോകു' ജാപ്പനീസ് ഫോട്ടോഗ്രാഫര്‍മാരുടെ കണ്‍കളിലൂടെ ഫോട്ടോഗ്രഫി പ്രദര്‍ശനം നടക്കും. തൊഹോകുവിലെ ഭൂകമ്പത്തിനും സുനാമിയ്ക്കും ശേഷമുള്ള ജനങ്ങളുടെ ജീവിതവും ദുരന്തത്തിന് മുന്‍പുള്ള അവരുടെ സാധാരണ ജീവിതവും തമ്മിലുളള വിടവ് നികത്താനുള്ള ശ്രമമാണ് ഹാഗ ഹിഡിയോ, നയിറ്റോ മസറ്റോഷി, ഒഷിമ ഹിരോഷി, ടാറ്റ് സുകിമാസാരു, സുഡ നാവോ, ഹാറ്റകേയാമ നവോയ, ചിബ ടെയ്‌സുകെ, കൊജിമ ഇചിറോ, ലിന്‍ മെയ്കി എന്നീ ജാപ്പനീസ് ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ഫ്രെയിമുകളിലൂടെ നടത്തുന്നത്.

ജൂലൈ രണ്ടിന് വൈകിട്ട് ആറിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന യോഗത്തില്‍ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എറണാകുളം എം എല്‍ എ ടി ജെ വിനോദ് അധ്യക്ഷത വഹിക്കും. മേയര്‍ എം അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും.യോഗത്തില്‍, 70 വര്‍ഷത്തെ ഇന്ത്യയുടെയും ജപ്പാന്റെയും സാംസ്‌കാരിക ബന്ധത്തെക്കുറിച്ച് ചെന്നൈയിലെ ജപ്പാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡെപ്യൂട്ടി കോണ്‍സ്യൂല്‍ ജനറല്‍ കെഞ്ചി മിയാത്ത സംസാരിക്കും.

ഡെല്‍ഹിയിലെ ജപ്പാന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ കോജി സാറ്റോ 'തൊഹോകു' എക്‌സിബിഷനെക്കുറിച്ച് വിശദീകരിക്കും.ഇന്ത്യയും ജപ്പാന്‍ ഫൗണ്ടേഷനുമായുള്ള ബന്ധത്തിന്റെ 70 വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഈ ടൂറിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ജപ്പാന്‍ ഫൗണ്ടേഷനും ബംഗളുരുവിലെ സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട്, ഡിസൈന്‍ ആന്റ് ടെക്‌നോളജിയും സംയുക്തമായാണ് അക്കാദമിയുടെ ആഭിമുഖ്യത്തിലെ പ്രദര്‍ശനത്തിന്റെ സംഘാടകര്‍.തൊഹോകു എക്‌സിബിഷന്റെ സമാപനത്തിനോടനുബന്ധിച്ച് 'ദി എയ്ജ് ഓഫ് ദി ഫോട്ടോഗ്രാഫ് 2022' സിംപോസിയം ജൂലൈ 16ന് എറണാകുളം ബി റ്റി എച്ച് ഹാളില്‍ നടക്കും. മീഡിയ ആര്‍ട്‌സ് ആന്റ് സയന്‍സസ് & കണ്ടംപററി ആര്‍ട്‌സ് ആന്റ് ക്യൂററ്റോറിയല്‍ പ്രാക്ടീസ് ഡീന്‍ മീനാ വാരിയാണ് സിംപോസിയം കോഓര്‍ഡിനേറ്റു ചെയ്യുന്നത്. ജൂലൈ 14, 15 തിയതികളില്‍ വൈകുന്നേരം അഞ്ചിന് ചലച്ചിത്രകാരനായ ആര്‍ വി രമണിയുടെ 'മൈ ക്യാമറ ആന്റ് സുനാമി' ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ആര്‍ വി രമണിയുമായി സംവാദവും ഉണ്ടായിരിക്കും.

Next Story

RELATED STORIES

Share it