- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാനായി ജിഎസ് പ്രദീപ് ഇന്ന് ചുമതലയേല്‍ക്കും
ഇടതുപക്ഷ സഹയാത്രികനും പു.ക.സ. സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാനായി ജിഎസ് പ്രദീപ് ഇന്ന് ചുമതലയേല്‍ക്കും. വ്യാഴാഴ്ച വൈകീട്ട് നാലരക്ക് ഭരണസമിതി ചെയര്‍മാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേരുന്ന ഭരണസമിതിയോഗത്തിന് ശേഷമാണ് ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുക.
കൈരളി ചാനല്‍ പരിപാടിയായിരുന്ന അശ്വമേധത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയയാളാണ്. ഓര്‍മ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ടെലിവിഷന്‍ അവതാരകനും കേരളത്തിലെ ഏറ്റവും ജനപ്രിയനായ പ്രാസംഗികനുമാണ് ജിഎസ് പ്രദീപ്. മലയാളം, തമിഴ്, തെലുങ്ക്, സിംഹള ചാനലുകളില്‍ 25 വര്‍ഷമായി 5000 ലധികം എപ്പിസോഡുകള്‍ ചെയ്തു. അറുനൂറിലധികം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 16 രാജ്യങ്ങളില്‍ 2000ത്തിലധികം വൈജ്ഞാനിക പരിപാടികളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
വേദത്രയം, കഥായനം, അനശ്വര സ്മരണകള്‍, അശ്വമേധാനുഭവങ്ങള്‍,ബ്രെയിന്‍ മാജിക്, വാക്കെരിയുമ്പോള്‍, മാനസിയുടെ അശ്വമേധം, ബ്രെയിന്‍ ബ്രാറ്റില്‍ (ഇംഗ്ലീഷ്) എന്നീ 8 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1972 മേയ് 15ന് തിരുവനന്തപുരം കിളിമാനൂരില്‍ ജനനം. സമകാലിക ലോകസംഭവങ്ങളെ സംബന്ധിച്ച് വിപുലമായ ജ്ഞാനത്തിനുടമയാണ്. ആദ്യമായി വിപരീതപ്രശ്‌നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. സംസ്ഥാനതല കാരംസ് കളിക്കാരനായിരുന്നു.
കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ മലയാളം പ്രസംഗത്തില്‍ 1987 -1993 കാലഘട്ടത്തിലായി ആറു തവണ തുടര്‍ച്ചയായി വിജയിയായി. ജസ്റ്റ് എ മിനിറ്റ് എന്ന പരിപാടിയിലൂടെ പതിനാലാം വയസ്സിലാണ് ആദ്യമായി ടെലിവിഷനില്‍ എത്തിയത്. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജ്, യൂനിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം, എസ്.എം കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇടതുപക്ഷ സഹയാത്രികനും പു.ക. സ. സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. ഭാര്യ: ക്ലാസിക്കല്‍ നര്‍ത്തകി ബിന്ദു പ്രദീപ്. മക്കള്‍: സൗപര്‍ണ്ണിക, സൂര്യനാരായണന്‍.
RELATED STORIES
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; എസ് ഡി പി ഐ നേതൃസംഗമം നടത്തി
21 Jun 2025 11:46 AM GMTപാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
21 Jun 2025 11:36 AM GMTനാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ
21 Jun 2025 10:45 AM GMTഗുരുതര വീഴ്ച; മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
21 Jun 2025 10:27 AM GMTസ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTദേശീയ പതാക കാവിക്കൊടിയാക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍...
21 Jun 2025 8:37 AM GMT