Arts

സ്‌റ്റെന്‍സില്‍ ആര്‍ട്ടില്‍ വീണ്ടും വിസ്മയം തീര്‍ത്ത് ഏഷ്യന്‍ റെക്കോര്‍ഡ് നേടി ഫാത്തിമ സജ

സ്‌റ്റെന്‍സില്‍ ആര്‍ട്ടില്‍ വീണ്ടും വിസ്മയം തീര്‍ത്ത് ഏഷ്യന്‍ റെക്കോര്‍ഡ് നേടി ഫാത്തിമ സജ
X

ചെര്‍പ്പുളശ്ശേരി: സ്‌റ്റെന്‍സില്‍ ആര്‍ട്ടില്‍ ആറുദിവസം കൊണ്ട് 180 ചിത്രങ്ങള്‍ വരച്ച് റെക്കോര്‍ഡുകള്‍ നേടി ഫാത്തിമ സജ. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, എഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂനിയന്‍, നേപ്പാള്‍ റെക്കോര്‍ഡ്‌സ് ബുക്ക്, ഒസ്മാര്‍ സുസിലോ എന്നീ റെക്കോര്‍ഡുകളാണ് നേടിയത്. മാരായമംഗലം കുളപ്പട ഒറവകിഴായില്‍ അബ്ദുല്‍ നാസര്‍- സൗദ ദാമ്പതികളുടെ മകളാണ് ഫാത്തിമ സജ. സിനിമാതാരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന നിരവധി പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളാണ് വരച്ചത്.

നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ് 50 ആര്‍ട്ടുകളായിരുന്നു. അതിനെ ആറുദിവസം കൊണ്ട് 180 ആര്‍ട്ടുകളാക്കിയാണ് സജ റെക്കോര്‍ഡ് നേടിയത്. ഇതിന് പുറമെ അറബിക് കാലിഗ്രാഫി, ഇംഗ്ലീഷ് കാലിഗ്രാഫി, പെന്‍സില്‍ ഡ്രോയിങ്, വേര്‍ഡ് ആര്‍ട്ട്, ലീഫ് ആര്‍ട്ട് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌കൂള്‍ മാഗസീനില്‍ ചെറിയ ചിത്രങ്ങള്‍ വരച്ചാണ് സജയുടെ തുടക്കം. എട്ടാം ക്ലാസ് മുതല്‍ തന്നെ സ്‌റ്റെന്‍സില്‍ ആര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. മതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രോല്‍സാഹനമാണ് സജക്ക് ഇതിലേക്ക് പ്രചോദനമായത്. തൂത ദാറുല്‍ ഉലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് സജ. മകളുടെ കഴിവില്‍ അതിയായ സന്തോഷവാനാണ് സൗദിയിലുള്ള പിതാവ് അബ്ദുല്‍ നാസര്‍.

Next Story

RELATED STORIES

Share it