'വസന്തം വഴിമാറിയപ്പോള്' പുസ്തകം നാളെ അടൂര് ഗോപാലകൃഷ്ണന് പ്രകാശനം ചെയ്യും
BY sudheer26 Dec 2021 10:55 AM GMT

X
sudheer26 Dec 2021 10:55 AM GMT
തിരുവനന്തപുരം: കാലിക്കറ്റ് സര്വകലാശാല മുന് പിവിസിയും ഇംഗ്ലീഷ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി ഗോപിനാഥന് പിള്ള രചിച്ചു കേരള ഭാഷാ ഇന്സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'വസന്തം വഴിമാറിയപ്പോള്' (കുന്ദേരയുടെ നോവലുകളിലൂടെ) എന്ന പുസ്തകം തിങ്കളാഴ്ച വൈകീട്ട് 3.30ന് അടൂര് ഗോപാലകൃഷ്ണന് പ്രകാശനം ചെയ്യും. ചലച്ചിത്ര നിരൂപകനും അധ്യാപകനുമായ ഡോ. വി രാജകൃഷ്ണന് പുസ്തകം ഏറ്റുവാങ്ങും.
തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവന് എസി ഹാളില് നടക്കുന്ന പ്രകാശനത്തില് ഭാഷാ ഇന്സ്റ്റിറ്റിയൂട്ട് ഡയറക്ടര് പ്രഫ. വി കാര്ത്തികേയന് നായര് അധ്യക്ഷത വഹിക്കും. കാലടി സംസ്കൃത സര്വകലാശാല മുന് പി.വി.സി ഡോ.കെ എസ് രവികുമാര് പുസ്തകപരിചയം നടത്തും. ഭാഷാ ഇന്സ്റ്റിറ്റിയൂട്ട് റിസര്ച്ച് ഓഫിസര് കെആര് സരിതകുമാരി, ഗ്രന്ഥകാരന് ഡോ. സി ഗോപിനാഥന് പിള്ള സംബന്ധിച്ചു.
Next Story
RELATED STORIES
കനത്ത മഴ:നീലേശ്വരം പാലായി ഷട്ടര് കം ബ്രിഡ്ജിന്റെ ഷട്ടറുകള്...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില് പോലും...
19 May 2022 7:01 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില് വാഹനാപകടത്തില് മരിച്ചു
19 May 2022 6:33 AM GMTപി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല് അപേക്ഷിക്കാം
19 May 2022 6:25 AM GMT