Job

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; മലയാളം, തമിഴ്, കന്നട ചോദ്യങ്ങള്‍ക്കൊപ്പം ഇംഗ്ലീഷും പരിഗണനയിലെന്ന് പിഎസ്‌സി

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; മലയാളം, തമിഴ്, കന്നട ചോദ്യങ്ങള്‍ക്കൊപ്പം ഇംഗ്ലീഷും പരിഗണനയിലെന്ന് പിഎസ്‌സി
X

തൊടുപുഴ: പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പര്‍ തമിഴിലേക്ക് മൊഴി മാറ്റുമ്പോള്‍ സംഭവിക്കുന്ന തര്‍ജമ പിഴവ് പരിഹരിക്കാന്‍ അതത് ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയില്‍ കൂടി ചോദ്യങ്ങള്‍ ചോദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് പിഎസ്‌സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

തമിഴ് മീഡിയം ചോദ്യപേപ്പറുകളില്‍ തര്‍ജമ പിശകുകളും അക്ഷര തെറ്റുകളും സംഭവിക്കുന്നതു കാരണം ജോലിക്കുള്ള അവസരം നഷ്ടമാവുകയാണെന്ന പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പിഎസ്‌സി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

തര്‍ജമ പിശകുകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പിഎസ്‌സി സമ്മതിച്ചു. മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നടത്തുന്ന പരീക്ഷകള്‍ക്കാണ് ഇംഗ്ലീഷ് ചോദ്യങ്ങള്‍ കൂടി നല്‍കാന്‍ ആലോചിക്കുന്നത്. എത്രയും വേഗം പരാതിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Next Story

RELATED STORIES

Share it