Education

നീറ്റ് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ലഭിച്ചവരും ബിഎച്ച്എംഎസ് പ്രവേശനത്തിന് യോഗ്യര്‍ സുപ്രിം കോടതി

മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് 2018ല്‍ മിനിമം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും 2018-19ലെ ഒന്നാം വര്‍ഷ ബിഎച്ച്എംഎസ് കോഴിസിലേക്ക് പ്രവേശനത്തിന് യോഗ്യതയുണ്ടായിരിക്കുമെന്ന് സുപ്രിം കോടതി.

നീറ്റ് പരീക്ഷയില്‍ മിനിമം മാര്‍ക്ക് ലഭിച്ചവരും ബിഎച്ച്എംഎസ് പ്രവേശനത്തിന് യോഗ്യര്‍ സുപ്രിം കോടതി
X
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് 2018ല്‍ മിനിമം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും 2018-19ലെ ഒന്നാം വര്‍ഷ ബിഎച്ച്എംഎസ് കോഴിസിലേക്ക് പ്രവേശനത്തിന് യോഗ്യതയുണ്ടായിരിക്കുമെന്ന് സുപ്രിം കോടതി. 2018 ഫെബ്രുവരിയില്‍ ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ലഘുലേഖയില്‍ 2018ലെ നീറ്റ് പരീക്ഷയില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചവര്‍ക്കും സംവരണ കാറ്റഗറിയില്‍ 40 ശതമാനത്തില്‍ കുറയാത്തവര്‍ക്കും മാത്രമെ ബിഎച്ച്എംഎസ്സിന് പ്രവേശനം അനുവദിക്കൂ എന്ന വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മഹാരാഷ്ട്രയിലെ ഹോമിയോ മെഡിക്കല്‍ കോളജുകളുടെ അസോസിയേഷന്‍ ബോംബൈ ഹൈക്കോടതയില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് അസോസിയേഷന്‍ സുപ്രിം കോടതിയില്‍ പ്രത്യേക വിടുതല്‍ ഹര്‍ജി നല്‍കിയത്. ഈ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.

പാട്‌ന ഹൈക്കോടതി, കര്‍ണാടക, മദ്രാസ്, രാജസ്ഥാന്‍, പഞ്ചാബ്ഹരിയാന, അലഹബാദ്, കല്‍കത്ത ഹൈക്കോടതികളിലും സമാനമായ ആവശ്യവുമായി റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആയുഷ് മന്ത്രാലയത്തിന്റെ പുതിയ നിബന്ധന റദ്ദാക്കിയത്. മെറിറ്റ് അടിസ്ഥാനത്തില്‍ ഫെബ്രുവരി 15 ഓടെ ഒന്നാം വര്‍ഷ ബിഎച്ച്എംഎസ് പ്രവേശനം കര്‍ശനമായി പൂര്‍ത്തിയാക്കണമെന്നും ഈ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട ക്ലാസുകള്‍ മിനിമം പവൃത്തി ദിനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കോളജു മാനേജ്‌മെന്റുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it