പ്ലസ് വണ്‍ പ്രവേശനം;അപേക്ഷ ഇന്നു വരെ സ്വീകരിക്കും

പ്ലസ് വണ്‍ പ്രവേശനം;അപേക്ഷ ഇന്നു വരെ സ്വീകരിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍, വിഎച്ച്‌എസ്‌ഇ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നുവരെ (മേയ് 16 വ്യാഴാഴ്ച) സ്വീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിക്കേണ്ടത്. വിഎച്ച്‌എസ്ഇ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യവും മാര്‍ഗനിര്‍ദേശം നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളുമുണ്ട്. അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിശോധനയ്ക്ക് ഇന്ന് സമര്‍പ്പിക്കണം.

അപേക്ഷ അന്തിമമായി സമര്‍പ്പിച്ചശേഷം ഏതെങ്കിലുംതരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ വിവരം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നല്‍കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ച്‌ തിരുത്താം. ജൂലായ് ഏഴിന് ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

RELATED STORIES

Share it
Top