Education

പിജി മെഡിക്കല്‍/ ഡെന്റല്‍ കൗണ്‍സലിങ് നടപടികള്‍ 15 മുതല്‍

പിജി മെഡിക്കല്‍/ ഡെന്റല്‍ കൗണ്‍സലിങ് നടപടികള്‍ 15 മുതല്‍
X

2019ലെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍/ ഡെന്റല്‍ (എംഡി/എംഎസ്/ഡിപ്ലോമ/ എംഡിഎസ്) പ്രവേശന നടപടികള്‍ മാര്‍ച്ച് 15നു ആരംഭിക്കും. ജമ്മുകശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ മെഡിക്കല്‍/ ഡെന്റല്‍ കോളജുകളിലെ 50 ശതമാനം പിജി സീറ്റുകള്‍, കല്‍പിത സര്‍വകലാശാലകളിലെ മുഴുവന്‍ പിജി സീറ്റുകള്‍, ഡല്‍ഹി, അലിഗഡ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാലകളിലെ 50 ശതമാനം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വോട്ട, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജിലെ സീറ്റുകള്‍ എന്നിവയാണ് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ പിജി കൗണ്‍സലിങിന്റെ പരിധിയില്‍ വരുന്നത്. https://mcc.nic.in വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. രജിസ്‌ട്രേഷനും ഫീസിടക്കാനും മാര്‍ച്ച് 24വരെ സൗകര്യമുണ്ടാവും. മാര്‍ച്ച് 19 മുതല്‍ 24ന് വൈകീട്ട് അഞ്ചുവരെ ചോയ്‌സ് ഫില്ലിങ് നടത്തി ചോയ്‌സുകള്‍ ലോക്ക് ചെയ്യാം. ആദ്യറൗണ്ട് അലോട്ട്‌മെന്റ് മാര്‍ച്ച് 27ന്. ഏപ്രില്‍ മൂന്നിനു മുമ്പ് അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തില്‍ റിപോര്‍ട്ട് ചെയ്ത് സീറ്റ് ഉറപ്പാക്കണം. രണ്ടാം റൗണ്ട് നടപടികള്‍ ഏപ്രില്‍ അഞ്ചിനു ആരംഭിക്കും. രജിസ്‌ട്രേഷനും ഫീസടക്കാനും ഏപ്രില്‍ ഒമ്പതു വരെ സൗകര്യമുണ്ട്. ഏപ്രില്‍ ആറുമുതല്‍ ഒമ്പത് വൈകീട്ട് അഞ്ചുവരെ ചോയ്‌സ് ഫില്ലിങ്/ ലോക്കിങ് നടത്താം. രണ്ടാം അലോട്ട്‌മെന്റ് ഏപ്രില്‍ 12ന്. ഏപ്രില്‍ 22നു മുമ്പ് പ്രവേശനം ഉറപ്പാക്കണം. ഓള്‍ ഇന്ത്യ ക്വാട്ട ഒഴിവുള്ള സീറ്റുകള്‍ ഏപ്രില്‍ 22ന് വൈകീട്ട് ആറിന് സംസ്ഥാന ക്വാട്ടയിലേക്കു കൈമാറും. സെന്‍ട്രല്‍/ കല്‍പിത സര്‍വകലാശാലകള്‍/ ഇഎസ്‌ഐസി മോപ് അപ് റൗണ്ട് ഒഴിവുകള്‍ മെയ് 10ന് പ്രസിദ്ധപ്പെടുത്തും. മെയ് 13ന് അലോട്ട്‌മെന്റ് നടപടി തുടങ്ങും. ഫലപ്രഖ്യാപനം മെയ് 19ന്. മെയ് 20നും 26നും ഇടക്ക് പ്രവേശനം നേടണം.

Next Story

RELATED STORIES

Share it