- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്: ജൂണ്‍ ആറു വരെ അപേക്ഷിക്കാം
എല്‍പി, യുപി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ യു.പി തലം വരെ/ സ്‌പെഷ്യല്‍ വിഷയങ്ങള്‍ ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകള്‍ ജൂണ്‍ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകള്‍ ജൂണ്‍ 29നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും.
തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ (കെടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എല്‍പി, യുപി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ യു.പി തലം വരെ/ സ്‌പെഷ്യല്‍ വിഷയങ്ങള്‍ ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകള്‍ ജൂണ്‍ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകള്‍ ജൂണ്‍ 29നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. കെടെറ്റ് ജൂണ്‍ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും ഫീസും https://ktet.kerala.gov.in വഴി ജൂണ്‍ ആറു വരെ സമര്‍പ്പിക്കാം.
ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസടയ്ക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in ല്‍ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരുതവണ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസടച്ച് കഴിഞ്ഞാല്‍ തിരുത്തലുകള്‍ അനുവദിക്കില്ല. അതുകൊണ്ട് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാസമര്‍പ്പണ രീതി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷ നല്‍കണം. കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം.
പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനില്‍ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം. അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.
RELATED STORIES
അതുല്‍ സുഭാഷിന്റെ മരണം പുരുഷന്മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന്...
15 Dec 2024 7:51 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMT