കെല്‍ട്രോണില്‍ ജേര്‍ണലിസം കോഴ്‌സ്

2019-20 അധ്യയന വര്‍ഷത്തെ അവധി ദിന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

കെല്‍ട്രോണില്‍ ജേര്‍ണലിസം കോഴ്‌സ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. 2019-20 അധ്യയന വര്‍ഷത്തെ അവധി ദിന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നീ മേഖലകളിലാണ് പരിശീലനം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

പ്രായപരിധി ഇല്ല. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷിക്കാം. KSEDC Ltd എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതമാണ് അപേക്ഷിക്കേണ്ടത്. 'കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, സെക്കന്‍ഡ് ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജങ്ഷന്‍, വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 'എന്ന മേല്‍വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.ksg.kelrton.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭ്യമാണ്. അവസാന തിയ്യതി ജനുവരി 31.
RELATED STORIES

Share it
Top