Education

KEAM അപേക്ഷാ തിയ്യതി നീട്ടി

KEAM അപേക്ഷാ തിയ്യതി നീട്ടി
X

തിരുവനന്തപുരം: 2019-20 അധ്യയന വര്‍ഷത്തെ കേരളത്തിലെ എഞ്ചിനീയറിങ് ആര്‍ക്കിടെക്ചര്‍, ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള KEAM പരീക്ഷയുടെ അപേക്ഷാ തിയ്യതി നീട്ടി. ഫെബ്രുവരി 28 ആയിരുന്ന അവസാന തിയ്യതി മാര്‍ച്ച് നാല് വരെയാണു നീട്ടിയത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ മാര്‍ച്ച് നാല് വൈകുന്നേരം 5 മണി വരെ സമര്‍പ്പിക്കാം. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന NEET പരീക്ഷയ്ക്ക് അപേക്ഷച്ചവരില്‍ കേരളത്തിലെ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരും, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ പരീക്ഷയ്ക്ക് അപേക്ഷച്ചവരില്‍ കേരളത്തിലെ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും ഇതേ വെബ്‌സൈറ്റിലുടെ മാര്‍ച്ച് നാലിനകം അപേക്ഷിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്: 0471 2332123, 2339101, 2339102, 2339103, 2339104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it