- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐസിഫോസ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: ഡിസംബര്‍ 17 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്‌വെയറിലൂടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് കേരള സര്‍ക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രം (ഐസിഫോസ്) നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
പൈത്തണ്‍ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീന്‍ ലേണിങ്, ലാറ്റെക്ക് എന്നിവയാണ് കോഴ്‌സുകള്‍. ഡിസംബര്‍ 20ന് ക്ലാസ് ആരംഭിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രഫഷനല്‍സിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്‌സില്‍ നേരിട്ട് സംവദിക്കാനാവുന്ന മൂഡില്‍ സൗകര്യം ഉപയോഗിച്ചാണ് പഠനം.
ദിവസം മൂന്ന് മണിക്കൂര്‍ വീതമാണ് ക്ലാസ്. പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യാര്‍ഥം സായാഹ്‌ന ബാച്ചുകളും ഒരുക്കിയിട്ടുണ്ട്. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ നടത്തിയ കോഴ്‌സില്‍ 1150 ലധികം പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഒരു ബാച്ചില്‍ 50 പേര്‍ക്ക് പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍ അനുസരിച്ച് കൂടുതല്‍ ബാച്ചുകള്‍ ക്രമീകരിക്കും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ https://icfoss.in/events എന്ന വെബ്‌സൈറ്റിലൂടെ ഡിസംബര്‍ 17 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.
RELATED STORIES
''റോഡില് തെന്നല്; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMTദമസ്കസിന് പുതിയ ഗവര്ണറായി; പോലിസില് കൂടുതല്‍ പേരെ എടുക്കും
12 Dec 2024 4:19 PM GMTടിപ്പു സുല്ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ...
12 Dec 2024 2:56 PM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോക ചെസ് ചാംപ്യന്ഷിപ്പില് ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില് തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMT