ഐഐഐടി പ്രവേശന പരീക്ഷാദിവസമുള്ള കീം പ്രവേശന പരീക്ഷ മാറ്റണമെന്നാവശ്യം

ഐഐഐടി പ്രവേശന പരീക്ഷാദിവസമുള്ള കീം പ്രവേശന പരീക്ഷ മാറ്റണമെന്നാവശ്യം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 27,28 തിയ്യതികളിലേക്കു മാറ്റിയ സംസ്ഥാന എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ(കീം) തിയ്യതി മാറ്റണമെന്ന് അപേക്ഷാര്‍ഥികള്‍. ഹൈദരാബാദ് ഐഐഐടിയിലെ ബിടെക് ആന്റ് എംഎസ് കോഴ്‌സിലേക്കുള്ള അണ്ടര്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് പരീക്ഷ ഏപ്രില്‍ 28നാണ് നടക്കുന്നതെന്നും ഇത് നിരവധി പേരുടെ അവസരങ്ങള്‍ ഇല്ലാതാക്കുമെന്നുമാണ് പരാതി. ഏപ്രില്‍ 22, 23 തിയ്യതികളിലായിരുന്നു കീം പരീക്ഷ തീരുമാനിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചതോടെയാണ് ഏപ്രില്‍ 27,28 തിയ്യതികളിലേക്കു പരീക്ഷാ തിയ്യതി മാറ്റിയത്. എന്നാല്‍ അന്നേ ദിവസം തന്നെയാണ് ഹൈദരാബാദ് ഐഐഐടി പരീക്ഷയുമെന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇരു പരീക്ഷകള്‍ക്കും അപേക്ഷിച്ച നിരവധി വിദ്യാര്‍ഥികള്‍ സംസ്ഥാനത്തുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും ഒരു പരീക്ഷ നഷ്ടമായേക്കുമെന്നാണ് കരുതുന്നത്.

RELATED STORIES

Share it
Top