Education

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഫെലോ പ്രോഗ്രാം

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഫിനാന്‍സും അക്കൗണ്ടിങ്ങും, ഇക്കണോമിക്‌സും പബ്ലിക് പോളിസിയും, എച്ച്ആര്‍ തുടങ്ങിയ മാനേജ്‌മെന്റിലെ വിവിധ മേഖലകളില്‍ ഗവേഷണം നടത്താം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഫെലോ പ്രോഗ്രാം
X

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഫുള്‍ടൈം ഡോക്ടറേറ്റ് പഠനമായ ഫെലോ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ജനുവരി 21 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഫിനാന്‍സും അക്കൗണ്ടിങ്ങും, ഇക്കണോമിക്‌സും പബ്ലിക് പോളിസിയും, എച്ച്ആര്‍ തുടങ്ങിയ മാനേജ്‌മെന്റിലെ വിവിധ മേഖലകളില്‍ ഗവേഷണം നടത്താം.

തുടക്കത്തില്‍ സ്റ്റാര്‍ട്ടപ് ഗ്രാന്റായി 50,000 രൂപ, ട്യൂഷന്‍ / ഹോസ്റ്റല്‍ ഫീസ്, 30,000 രൂപയെങ്കിലും പ്രതിമാസ സ്‌റ്റൈപെന്‍ഡ്, 30,000 രൂപ വാര്‍ഷിക കണ്ടിന്‍ജെന്‍സി ഗ്രാന്റ്, രണ്ടു ലക്ഷം രൂപ വരെ കോണ്‍ഫറന്‍സ് ഗ്രാന്റ് തുടങ്ങിയവ ലഭിക്കും. യോഗ്യത: 50% മാര്‍ക്കോടെ ബിരുദം, 60% മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ ദ്വിവത്സര പിജി ഡിപ്ലോമ. ഇന്റഗ്രേറ്റഡ് പിജി, ബി കോമിനോടൊപ്പം ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി / കോസ്റ്റ് അക്കൗണ്ടന്‍സി / കമ്പനി സെക്രട്ടറിഷിപ്, പ്രഫഷനല്‍ അംഗത്വം എന്നിവയും പിജിക്കു പകരം സ്വീകാര്യം. ഇപ്പറഞ്ഞവയ്ക്കു പുറമേ CAT / GMAT / GATE /GRE / UGC-JRF പരീക്ഷകളിലൊന്നിലെ സ്‌കോറും വേണം. വിശദ വിവരങ്ങള്‍ക്ക്:www.iimtrichy.ac.in




Next Story

RELATED STORIES

Share it