Education

കൊച്ചി സര്‍വകലാശാല പൊതുപ്രവേശന പരീക്ഷ ഏപ്രില്‍ 6, 7 തീയതികളില്‍

ജനുവരി 30 മുതല്‍ ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ admissions.cusat.ac.in ല്‍ ഈ മാസം 30 മുതല്‍ ലഭ്യമാവും.

കൊച്ചി സര്‍വകലാശാല പൊതുപ്രവേശന പരീക്ഷ ഏപ്രില്‍ 6, 7 തീയതികളില്‍
X
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ ബിരുദ, ബിരുദാന്തര കോഴ്‌സുകളിലേയ്ക്ക് 2019-20 അധ്യയന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ ഏപ്രില്‍ 6, 7 തീയതികളില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരി 30 മുതല്‍ ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ admissions.cusat.ac.in ല്‍ ഈ മാസം 30 മുതല്‍ ലഭ്യമാവും. എം.എസ്.സി, എല്‍.എല്‍.എം, എം.വോക്്, എം.സി.എ, ബി.വോക്, എല്‍.എല്‍.ബി, ബി.ടെക് (ലാറ്ററല്‍ എന്‍ട്രി) പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 6 ശനിയാഴ്ചയും, ബി.ടെക്, എം.എ (ഹിന്ദി, അപ്ലൈഡ് ഇക്കണോമിക്‌സ്), ബി.ബി.എ എല്‍.എല്‍.ബി, ബി.കോം എല്‍.എല്‍.ബി, എം.സി.എ/എം.എസ്.സി(കംപ്യൂട്ടര്‍ സയന്‍സ്)(ലാറ്ററല്‍ എന്‍ട്രി) എല്‍.എല്‍.എം(ഐപി) പി.എച്ച്.ഡി, എല്‍.എല്‍.എം(ഐപിആര്‍) പി.എ ച്ച്.ഡി എന്നീ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ഏപ്രില്‍ ഏഴ് ഞായറാഴ്ചയും നടക്കും. രാജ്യത്തെ 28 േകന്ദ്രങ്ങളിലും ദുബായിലും പരീക്ഷാ കേന്ദ്രങ്ങള്‍ ലഭ്യമാണ്. ഒ.സി.ഐ/ പി.ഐ.ഒ/ സ്റ്റാറ്റസുള്ള ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക കാറ്റഗറിയില്‍ അപേക്ഷിക്കാം. എം.ബി.എ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സി മാറ്റ്, കെ മാറ്റ്, ക്യാറ്റ്(ഐ.ഐ.എം) സ്‌കോറുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും. എംഫില്‍, പിഎച്ച്ഡി, ഡിപ്ലോമ തുടങ്ങി കോഴ്‌സുകള്‍ക്കുള്ള അപേക്ഷകള്‍് അതത് വകുപ്പുകളില്‍ നിന്നും ജനുവരി 30 മുതല്‍ മാര്‍ച്ച് 31 വരെ ലഭിക്കും. സര്‍വകലാശാല നടത്തുന്ന വിവിധ എം.ടെക് കോഴ്‌സുകള്‍ക്ക് ഏപ്രില്‍ 21 വരെ അപേക്ഷിക്കാമെ്ന്ന്്് ഐആര്‍എഎ ഡയറക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it