Education

പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഓഗ്മെന്റഡ്/ വെര്‍ച്വല്‍ റിയാലിറ്റി കോഴ്‌സുകള്‍

പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഓഗ്മെന്റഡ്/ വെര്‍ച്വല്‍ റിയാലിറ്റി കോഴ്‌സുകള്‍
X

കൊച്ചി: കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപിന്റെ ഓഗ്മന്റഡ്/ വെര്‍ച്വല്‍ റിയാലിറ്റി കോഴ്‌സുകളുടെ പരിശീലനം കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്നു. നൂതനമായ ഓഗ്മന്റഡ്/ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗെയിം ഡെവലപ്‌മെന്റ് കോഴ്‌സുകളാണ് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങളും വേണ്ടി സര്‍ക്കാര്‍ ലഭ്യമാക്കുന്നത്.

പ്ലസ്ടു ആണ് യോഗ്യത. 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പും അസാപ് ലഭ്യമാക്കുന്നു. കോഴ്‌സില്‍ ചേരുവാന്‍ www.asapkerala.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447715806, 9495999773. അഡോബ് ഫോട്ടോ ഷോപ്പ്, പ്രീമിയര്‍ പ്രോ തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ വളരെ കുറഞ്ഞനിരക്കില്‍ പഠിക്കാന്‍ സാധിക്കുന്ന ഗ്രാഫിക്‌സ് ഡിസൈനര്‍ കോഴ്‌സിന് ഏപ്രില്‍ 8 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999671.

Next Story

RELATED STORIES

Share it