- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികളായ കുട്ടികള്‍ക്കുള്ള കേന്ദ്ര സ്‌കോളര്‍ഷിപ്പ് പദ്ധതി: 2021 നവംബര്‍ 30 വരെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: പ്രവാസികളായ കുട്ടികള്‍ക്കായി കേന്ദ്ര വിദേശകാര്യമന്ത്രാലയം ഏര്‍പ്പെടുത്തിയ 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. 69 രാജ്യങ്ങളിലായുള്ള നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ (NRIs), ഇന്ത്യയില്‍ ജനിച്ചവരുടെ മക്കള്‍ (Persons of Indian Origin- PIOS) എന്നിവര്‍ക്കായി ഏര്‍പ്പെടുത്തിയ Scholarship Programme for Diaspora Children (SPDC) പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഇന്ത്യയിലെ വിവിധ വിഷയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2021 നവംബര്‍ 30 ആണ്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ.
സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ:
(i) 2021 ജൂലൈ 31 വരെ 17 നും 21 നുമിടയില്‍ പ്രായമുള്ള നാല് വിഭാഗത്തിലുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹരാണ്.
(എ) ഇന്ത്യന്‍ വംശജരുടെ മക്കള്‍
(ബി) ഇന്ത്യക്കാരായ പ്രവാസികളുടെ മക്കള്‍
(സി) ഇസിആര്‍ (എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവര്‍) രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ കുട്ടികള്‍. ഇന്ത്യയ്ക്ക് പുറത്ത് പഠിക്കുന്നവര്‍.
(ഡി) ഇസിആര്‍ (എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവര്‍) രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ കുട്ടികള്‍. ഇന്ത്യയില്‍ പഠിക്കുന്നവര്‍.
(ii) സ്‌കോളര്‍ഷിപ്പിന്റെ ആകെ സീറ്റുകള്‍ 150 ആണ്. അതില്‍ 50 സീറ്റുകള്‍ (സി), (ഡി) വിഭാഗങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. ഈ 50 സ്‌കോളര്‍ഷിപ്പുകളില്‍ മൂന്നിലൊന്ന് എണ്ണം യോഗ്യതാ വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്ത്യയില്‍ പഠനം നടത്തുന്ന കുട്ടികള്‍ക്കായി നീക്കിവയ്ക്കും. ഈ സീറ്റുകളിലേതെങ്കിലും പൂരിപ്പിച്ചിട്ടില്ലെങ്കില്‍ എസ്പിഡിസിക്ക് കീഴിലുള്ള മറ്റ് വിഭാഗങ്ങളില്‍നിന്നുള്ള അപേക്ഷകര്‍ക്ക് അവ ലഭ്യമാക്കും.
(iii) എന്‍ആര്‍ഐ കുട്ടികള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു വിദേശരാജ്യത്ത് 11, 12, അല്ലെങ്കില്‍ തത്തുല്യമായ (അതില്‍ കൂടരുത്) ക്ലാസുകളില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ വിദ്യാഭ്യാസം നേടിയിരിക്കണം. കൂടാതെ വിദേശത്ത് യോഗ്യതാ പരീക്ഷ പാസായിരിക്കണം.
(iv) യോഗ്യതാ പരീക്ഷയിലെ (ഇന്ത്യയിലെ പ്ലസ്ടുവിന് തത്തുല്യം) പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. സ്‌കീമുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന എല്ലാ മാനദണ്ഡങ്ങളും അപേക്ഷകര്‍ പാലിക്കേണ്ടതുണ്ട്.
(v) സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ ഇവയാണ്:
(എ) എന്‍ഐടികള്‍, ഐഐടികള്‍, പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ചര്‍ സ്‌കൂളുകള്‍
(ബി) നാക് അക്രഡിറ്റേഷനുള്ളതും യുജിസി അംഗീകാരമുള്ളതുമായ 'എ' ഗ്രേഡ് സ്ഥാപനങ്ങള്‍.
(സി) വിദേശത്തുള്ള വിദ്യാര്‍ഥികളുടെ നേരിട്ടുള്ള പ്രവേശനം (Direct Admission of Students Abroad- DASA) സ്‌കീമിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍.
(vi) എന്‍ഐടികളെയും DASA സ്‌കീമിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങളെയും സംബന്ധിച്ചിടത്തോളം പ്രതിവര്‍ഷം പരമാവധി 4,000 യുഎസ് ഡോളര്‍ എന്ന തരത്തില്‍ മൊത്തം സ്ഥാപനത്തിലെ സാമ്പത്തിക ചെലവിന്റെ Institutional Economic Cost (IEC) 75% സ്‌കോളര്‍ഷിപ്പ് അനുവദിക്കും. ഐഇസിയില്‍ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മറ്റ് സ്ഥാപന ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നു (ഭക്ഷണച്ചെലവ് ഒഴികെ).
(vii) അപേക്ഷകന്റെ രക്ഷകര്‍ത്താവിന്റെ ആകെ പ്രതിമാസ വരുമാനം 5,000 യുഎസ് ഡോളറിന് തുല്യമായ തുക കവിയാന്‍ പാടില്ല. അപേക്ഷകരുടെ മാതാപിതാക്കള്‍ ഒരു വിദേശരാജ്യം ആസ്ഥാനമായുള്ള തൊഴിലുടമയില്‍നിന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കണം.
(viii) അനുബന്ധം 'സി' യില്‍ സൂചിപ്പിച്ചിരിക്കുന്ന ഏതെങ്കിലും നിര്‍ദിഷ്ടസ്ഥാപനങ്ങളില്‍ തിരഞ്ഞെടുത്ത കോഴ്‌സുകളില്‍ പ്രവേശനം നേടിയ ശേഷം, മറ്റെല്ലാ യോഗ്യതാ വ്യവസ്ഥകളുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എസ്പിഡിസി പോര്‍ട്ടലില്‍ (www.spdc.india.gov.in) അപേക്ഷാഫോം ലഭ്യമാണ്.
RELATED STORIES
ആര്‍ജി കര് മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; താന്‍ നിരപരാധിയാണെന്ന്...
20 Jan 2025 8:32 AM GMTമുസ്ലിം ലീഗ് നേതാവും മതപണ്ഡിതനുമായ കെ എസ് മൗലവി അന്തരിച്ചു
20 Jan 2025 8:02 AM GMTപ്രഫ. കടവനാട് മുഹമ്മദ് മെമ്മോറിയല്‍ പ്രഥമ പുരസ്കാരം ഡോ. ശശി തരൂര്‍...
20 Jan 2025 7:45 AM GMTഗസയില്‍ നിന്ന് വിട്ടയച്ച തടവുകാര്‍ക്ക് ഗിഫ്റ്റ് നല്കി ഹമാസ് (video)
20 Jan 2025 7:02 AM GMTഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചത് വാവയെന്ന്; പ്രണയത്തിലിരിക്കേ നിരവധി തവണ...
20 Jan 2025 6:35 AM GMTവിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ...
20 Jan 2025 6:31 AM GMT