ജെഇഇ ഫലം പ്രഖ്യാപിച്ചു: 15 വിദ്യാര്ഥികള്ക്ക് നൂറുമേനി
ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര് ചെയ്തത്. പേപ്പര് ഒന്നിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. 15 വിദ്യാര്ഥികള് പരീക്ഷയില് 100 ശതമാനം വിജയം നേടി. 100 ശതമാനം മാര്ക്ക് വാങ്ങിയവരില് മൂന്നുപേര് മഹാരാഷ്ട്രക്കാരാണ്.

ന്യൂഡല്ഹി: ജെഇഇ അഡ്വാന്സ്ഡ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ചതിലും 11 ദിവസം മുമ്പാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര് ചെയ്തത്. പേപ്പര് ഒന്നിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. 15 വിദ്യാര്ഥികള് പരീക്ഷയില് 100 ശതമാനം വിജയം നേടി. 100 ശതമാനം മാര്ക്ക് വാങ്ങിയവരില് മൂന്നുപേര് മഹാരാഷ്ട്രക്കാരാണ്.
സംസ്ഥാനതലത്തില് ഉന്നത വിജയം നേടിയവരുടെ പട്ടികയും നാഷനല് ടെസ്റ്റിങ് ഏജന്സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. http://jeemain.nic.in എന്ന വെബ്സൈറ്റില് രജിസ്ട്രേഷന് നമ്പറും റോള് നമ്പറും നല്കി പരീക്ഷാഫലം അറിയാം. നാഷനല് ടെസ്റ്റിങ് ഏജന്സി (എന്ടിഎ)യാണ് പരീക്ഷ നടത്തിയത്. ഇന്ത്യയിലും വിദേശത്തുമായി 467 പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ജനുവരി എട്ടുമുതല് പന്ത്രണ്ട് വരെ നടന്ന ആദ്യ പരീക്ഷയുടെ ഫലമാണ് ഇപ്പോള് വന്നത്. രണ്ടാമത്തെ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് 2019 ഫെബ്രുവരിയില് ആരംഭിക്കും.
RELATED STORIES
സംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMT