Big stories

കര്‍ണാടകയില്‍ യെദിയൂരപ്പ ഇന്നു സത്യപ്രതിജ്ഞ ചെയ്യും

ഇന്നു വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കണമെന്ന് യെദിയൂരപ്പ ഇന്ന് രാവിലെ ഗവര്‍ണറെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് വിവരം.

കര്‍ണാടകയില്‍ യെദിയൂരപ്പ ഇന്നു സത്യപ്രതിജ്ഞ ചെയ്യും
X

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ചയില്‍ ഗവര്‍ണര്‍ യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ഇന്നു വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കണമെന്ന് യെദിയൂരപ്പ ഇന്ന് രാവിലെ ഗവര്‍ണറെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി എംഎല്‍എമാരുടെ കാര്യത്തില്‍ ഉറപ്പുണ്ടെന്നും കേവലഭൂരിപക്ഷം നേടാനാവുമെന്നതില്‍ ആശങ്ക വേണ്ടെന്നുമാണ് ദേശീയനേതാക്കളെ കര്‍ണാടക നേതൃത്വം അറിയിച്ചിരിക്കുന്നത്.

ആഴ്ചകള്‍ നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ചേര്‍ന്ന് രൂപീകരിച്ച കുമാരസ്വാമി സര്‍ക്കാര്‍ നിലം പതിച്ചത്. കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 16 എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞത്.

ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം പതുക്കെ മതിയെന്ന് ആദ്യം ബിജെപിയില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it