- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി ടെർമിനൽ: ആര്‍ക്കിടെക്ടിനും എൻജിനീയർക്കുമെതിരേ കേസ് എടുക്കണം; വിജിലന്‍സ് റിപോര്‍ട്ട്
ബസ് ബേ സ്ഥിതി ചെയ്യുന്ന നിലയിലെ സ്ളാബിലും നിരവധി തൂണുകളിലും വിളളലുകളുണ്ട്. കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ളാബുകള്‍ക്ക് മതിയായ കട്ടിയില്ല, ഉപയോഗിച്ച കമ്പിയും യോജിച്ചതല്ല.

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണ ക്രമക്കേടില്‍ ആര്‍ക്കിടെക്ട് ആര്‍ കെ രമേശിനും കെടിഡിഎഫ്സി മുന്‍ ചീഫ് എന്‍ജിനീയര്‍ എസ്ആര്‍ജെ നവകുമാറിനും എതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് റിപോര്‍ട്ട്. ചെന്നൈ ഐഐടി സംഘത്തിന്‍റെ നിര്‍ദേശമനുസരിച്ച് ബസ് ടെര്‍മിനലിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തി വയ്ക്കണമെന്നും വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ടിലുണ്ട്. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
കോഴിക്കോട്ടെ ബസ് ടെര്‍മിനല്‍ സംബന്ധിച്ച് ചെന്നൈ ഐഐടി സമര്‍പ്പിച്ച റിപോര്‍ട്ട് തളളണോ കൊളളണോ എന്നതില്‍ കെഎസ്ആര്‍ടിസിയും കെടിഡിഎഫിസിയും തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ചെന്നെ ഐഐടി റിപോര്‍ട്ട് ശരി വയ്ക്കുന്ന നിലയിലാണ് കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനലിന്‍റെ നിലവിലെ സ്ഥിതിയെന്നാണ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തിലുളള സംഘത്തിന്‍റെ പ്രാധാന കണ്ടെത്തൽ.
ബസ് ബേ സ്ഥിതി ചെയ്യുന്ന നിലയിലെ സ്ളാബിലും നിരവധി തൂണുകളിലും വിളളലുകളുണ്ട്. ബസ് ബേ സ്ഥിതി ചെയ്യുന്ന ഭാഗമാകട്ടെ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടുന്ന രീതിയിലുമാണ്. കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ളാബുകള്‍ക്ക് മതിയായ കട്ടിയില്ല, ഉപയോഗിച്ച കമ്പിയും യോജിച്ചതല്ല. സ്ട്രക്ചറല്‍ ഡ്രോയിങ്ങില്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ വ്യക്തമായിരുന്നിട്ടും നിര്‍മാണത്തിന് സാങ്കേതിക അനുമതി എങ്ങനെ കൊടുത്തെന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
സ്ട്രക്ചറല്‍ ഡ്രോയിങ് കാണാതെ സാങ്കേതിക അനുമതി കൊടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനം. അങ്ങനെയെങ്കില്‍ ഈ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടാകാം. ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ ആര്‍ക്കിടെക്ട് ആര്‍ കെ രമേഷിനും കെടിഡിഎഫ്സിയുടെ അന്നത്തെ ചീഫ് എന്‍ജിനീയര്‍ എസ്ആര്‍ജെ നവകുമാറിനുമെതിരേ കേസ് എടുത്ത് അന്വേഷണം നടത്തണം. ആര്‍കെ രമേഷിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്ട്രക്ചറല്‍ ഡിസൈന്‍ പരിശോധിച്ച കൊച്ചി ആസ്ഥാനമായ റൈറ്റ്സ് സെര്‍വ് എന്ന ഏജന്‍സിയെക്കുറിച്ചും അന്വേഷണം വേണം. നിര്‍മാണത്തിലെ അപാകതയില്‍ കരാറുകാരന് പങ്കുണ്ടോയെന്നും പരിശോധിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
കെട്ടിടം സുരക്ഷിതമല്ലെന്ന് ചെന്നൈ ഐഐടി റിപോര്‍ട്ട് അക്കമിട്ടുനിരത്തി പറഞ്ഞ കാര്യങ്ങള്‍ പരിഗണിച്ച് ടെര്‍മിനലിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും വിജിലന്‍സ് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തിലുളള സംഘം നാലു മാസത്തോളമെടുത്താണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്. ആര്‍കെ രമേശ്, എസ്ആര്‍ജെ നവകുമാര്‍ എന്നിവരുള്‍പ്പെടെ 11 പേരുടെ മൊഴിയെടുത്ത സംഘം കെട്ടിടത്തിനുണ്ടായ ബലക്ഷയം സംബന്ധിച്ച വിവിധ തെളിവുകളും പ്രാഥമിക അന്വേഷണ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















