Big stories

ജെഎന്‍യു എബിവിപി ആക്രമണം; സംഘപരിവാര പ്രചാരണം പൊളിഞ്ഞു (വീഡിയോ)

എബിവിപി പ്രവര്‍ത്തകന്‍ ഐസ പ്രവര്‍ത്തകനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ആണ് സംഘപരിവാര കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ജെഎന്‍യു എബിവിപി ആക്രമണം;   സംഘപരിവാര പ്രചാരണം പൊളിഞ്ഞു (വീഡിയോ)
X

ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകനെ മര്‍ദിക്കുന്ന വീഡിയോ എന്ന അടിക്കുറിപ്പോടെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ട്വിറ്ററില്‍ പ്രചരിപ്പിച്ച വീഡിയോ എബിവിപി നടത്തിയ ആക്രമണതിന്റേതാണെന്ന് തെളിഞ്ഞു. വ്യക്തമായ തെളിവുകള്‍ സഹിതം ആള്‍ട്ട് ന്യൂസ് ആണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. എബിവിപി പ്രവര്‍ത്തകന്‍ ഐസ പ്രവര്‍ത്തകനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ആണ് സംഘപരിവാര കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ജെഎന്‍യു സംഘര്‍ഷത്തിലേക്ക് നയിച്ച ആക്രമണം എന്ന തലക്കെട്ടോടെ സുമിത് കുമാര്‍ സിങ് എന്ന മാധ്യമ പ്രവര്‍ത്തകനാണ് വീഡിയോ ആദ്യമായി ട്വീറ്റ് ചെയ്തത്.

ജെഎന്‍യുവില്‍ പ്രവേശന നടപടികള്‍ തടസ്സപ്പെടുത്തി ഇടതുപക്ഷ വിദ്യാര്‍ഥികള്‍ എബിവിപി പ്രവര്‍ത്തകനെ മര്‍ദിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സുമിത് കുമാര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സമാനമായ ആരോപണം ഉന്നയിച്ച് പ്രസാര്‍ ഭാരതിയും ഇതേ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിന്റര്‍ സെഷനുള്ള രജിസ്‌ട്രേഷനെ എതിര്‍ക്കുന്നവരാണ് അക്രമത്തിന് പിന്നിലാണുള്ളതെന്ന ജെഎന്‍യു വിസി മാമിദാല ജഗദീശ് കുമാറിന്റെ പ്രസ്താവനയ്ക്ക് വീഡിയോ സാക്ഷ്യം വഹിക്കുന്നുവെന്ന കുറിപ്പോടെയാണ് പ്രസാര്‍ഭാരതി വീഡിയോ ഷെയര്‍ ചെയ്തത്.

മൂന്നുമാസമായി തുടരുന്ന ഹോസ്റ്റല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അക്രമം എന്നത് ശ്രദ്ധേയമാണ്. ജനുവരി ഒന്നിന് ആരംഭിച്ച ശീതകാല സെമസ്റ്ററിലേക്കുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ ബഹിഷ്‌കരിക്കാന്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ തീരുമാനിച്ചിരുന്നു.

ബിജെപി ഐടി വിഭാഗം തലവനും ഹിമാചല്‍ കണ്‍വീനറുമായ ചെതന്‍ പ്രക്തയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. മറ്റു ബിജെപി ഭാരവാഹികളും ബിജെപി ദേശീയ ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും സുരേഷ് നക്വുവയും എബിവിപി പ്രവര്‍ത്തകനെ മര്‍ദിക്കുന്നു എന്ന കുറിപ്പോടെയുള്ള വീഡിയോ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.


'ഇടതുപക്ഷം ബിഹാര്‍, ചത്തീസ്ഗഢ്, ജാര്‍ഗഢ് എന്നിവിടങ്ങളില്‍ അരാജകത്വം അഴിച്ചിവിട്ടതിന് ശേഷമാണ് കൂട്ടക്കൊല നടത്തിയത്. ജെഎന്‍യുവും ഇടതുപക്ഷത്തിന്റെ സ്വാധീനമേഖലയാണ്. ജെഎന്‍യുവില്‍ ഇപ്പോള്‍ അരജകത്വം അഴിച്ചുവിടുകയാണ്. നാളെ അവര്‍ കൂട്ടക്കൊല നടത്തും. നിങ്ങള്‍ ഇപ്പോള്‍ ഉണര്‍ന്നിട്ടില്ലെങ്കില്‍, അത് ഏറെ വൈകുപ്പോകും' എന്ന കുറിപ്പോടെയാണ് എബിവിപി നേതാവ് വികാസ് ബാദുരി വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആക്രമണം നടത്തുന്നത് എബിവിപി പ്രവര്‍ത്തകന്‍

എന്നാല്‍, ചുവന്ന ജാക്കറ്റ് ധരിച്ച് ജെഎന്‍യുവില്‍ ആക്രമണം നടത്തുന്നത് എബിവിപി പ്രവര്‍ത്തകനാണെന്ന് തെളിഞ്ഞു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ മൂന്നാംവര്‍ഷ പിഎച്ച്ഡി വിദ്യാര്‍ഥി ഷാര്‍വേന്ദര്‍ ആണ് ആക്രമണം നടത്തുന്നതെന്ന് ജെഎന്‍യുവിലെ നാല് വിദ്യാര്‍ഥികള്‍ സ്ഥിരീകരിച്ചു.


തെളിവായി ആക്രമണം നടത്തുന്ന എബിവിപി പ്രവര്‍ത്തകന്റെ ചിത്രങ്ങളും ആള്‍ട്ട് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എബിവിപി പ്രവര്‍ത്തകന്‍ ഷാര്‍വേന്ദര്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ മാമിദാല ജഗദീശ് കുമാറിന് ഒപ്പം നില്‍ക്കുന്ന ചിത്രവും ആള്‍ട്ട് ന്യൂസ് ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ജെഎന്‍യു പ്രഫസര്‍മാര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ കഴിയും. എസ്‌ഐഎസിന്റെ ഡീനായി ചുമതലയേറ്റതിന് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മൊഹപ്താരയെ അഭിനന്ദിക്കുന്ന ചിത്രത്തിലും ഷാര്‍വേന്ദ്രയെ കാണാം.

ആക്രമിക്കപ്പെട്ടത് ഐസ പ്രവര്‍ത്തകന്‍



ആക്രമിക്കുന്നതിന്റെ വീഡിയോ ഐസ ഡെല്‍ഹി യൂനിവേഴ്‌സിറ്റിയും പങ്കുവച്ചിട്ടുണ്ട്. എബിവിപി ഗുണ്ടകള്‍ വിദ്യാര്‍ഥികളെ ആക്രമിക്കുന്നു എന്ന കുറിപ്പോടെയാണ് ഐസ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ആക്രമണം നടത്തിയാലും ഫീസ് കുറക്കാതെ റജിസ്‌ട്രേഷന്‍ അനുവദിക്കില്ലെന്നും ഐസ വ്യക്തമാക്കി.


ഒന്നാംവര്‍ഷ എംഎ വിദ്യാര്‍ഥി വിവേക് പാണ്ഡ ആണ് എബിവിപി ആക്രമണത്തിന് ഇരയായതെന്നും ആള്‍ട്ട് ന്യൂസ് സ്ഥിരീകരിച്ചു. വിവേകിനെ നേരിട്ട് ബന്ധപ്പെട്ട ആള്‍ട്ട് ന്യൂസ് സംഘം മറ്റുവിദ്യാര്‍ഥികളില്‍ നിന്നും തെളിവെടുത്തു. താന്‍ ഐസ പ്രവര്‍ത്തകനാണെന്നും എബിവിപി പ്രവര്‍ത്തകനായ ഷാര്‍വേന്ദറാണ് തന്നെ അക്രമിച്ചതെന്നും വിവേക് വ്യക്തമാക്കി.

Next Story

RELATED STORIES

Share it