Big stories

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: പോലിസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം നടന്നതിനു ശേഷം കൃത്യമായ രീതിയില്‍ പോലിസിന്റെ ഭാഗത്ത് നിന്നും അന്വേഷണം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്ന വിധത്തിലാണ് ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കിയിരിക്കുന്നത്.കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നുവെങ്കിലും രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തില്ലായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.ആദ്യത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ടത്തില്‍ കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയമായിട്ടുള്ളതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൃത്യമായ അന്വേഷണം നടന്നില്ല

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: പോലിസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: വാളയാറില്‍ രണ്ടു ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ അന്വേഷണത്തില്‍ പോലിസിന് വീഴ്്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയും കേസ് അന്വേഷണത്തിലും വിചാരണയിലും പ്രോസിക്യൂഷന്‍ നടപടിയിലും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കേസില്‍ പുനര്‍വിചാരണ വേണമെന്നും ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം നടന്നതിനു ശേഷം കൃത്യമായ രീതിയില്‍ പോലിസിന്റെ ഭാഗത്ത് നിന്നും അന്വേഷണം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്ന വിധത്തിലാണ് ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കിയിരിക്കുന്നത്.കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നുവെങ്കിലും രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തില്ലായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.

ആദ്യത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ടത്തില്‍ കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയമായിട്ടുള്ളതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൃത്യമായ അന്വേഷണം നടന്നില്ല.രണ്ടാമത്തെ കുട്ടിയുടെ മരണത്തലും സംശയം ഉയര്‍ന്നിരുന്നു. കുട്ടിയുടെ പ്രായവും ഉയരവും ചൂണ്ടിക്കാട്ടി കൊലപാതക സാധ്യത സംബന്ധിച്ച് സംശയം ഉയര്‍ന്നിരുന്നുവെങ്കിലും അതിലും കൃത്യമായ പരിശോധനയോ അന്വേഷണോ പോലിസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.കേസിലെ പ്രോസിക്യൂഷന്റെ ഭാഗത്തും വീഴ്ച സംഭവിച്ചു.പോലിസും പ്രോസിക്യൂഷനും തമ്മില്‍ വേണ്ടവിധത്തിലുള്ള കൂടിയാലോചന നടന്നിട്ടില്ല.കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇതുണ്ടായില്ല.കേസുമായി ബന്ധപ്പെട്ട് നിരവധി പേരുടെ രഹസ്യമൊഴികള്‍ പോലിസ് രേഖപെടുത്തിയിരുന്നുവെങ്കിലും വിചാരണ ഘട്ടത്തില്‍ ഇതൊന്നും കോടതിയില്‍ രേഖപെടുത്തിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങളും റിപോര്‍ടില്‍ ചൂണ്ടികാട്ടുന്നു.പെണ്‍കുട്ടികളുടെ മാതാവ് നല്‍കിയ ഹരജിയില്‍ നേരത്തെ ഹൈക്കോടതി ആറു പ്രതികള്‍ക്ക് നോട്ടീസ് അയക്കുകയും പുനര്‍വിചാരണ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ അടിയന്തരവാദം കേള്‍ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസ് അട്ടിമറിച്ചുവെന്നും ജില്ലാ ശിശു ക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചുവെന്നും പെണ്‍കുട്ടുകളുടെ അമ്മ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it