Big stories

വെസ്റ്റ്ബാങ്കിലേത് അധിനിവേശമല്ല; അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക

1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് കയ്യേറി കോളനികള്‍ സ്ഥാപിച്ച ഇസ്രായേലിന്റെ നടപടിയെ ജനീവ കരാറിന്റെ ലംഘനമായാണ് യുഎന്‍ ഉള്‍പ്പെടെ കണക്കാക്കുന്നത്.

വെസ്റ്റ്ബാങ്കിലേത് അധിനിവേശമല്ല; അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക
X

ന്യൂയോര്‍ക്ക്: വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ ഫലസ്തീന്‍ തര്‍ക്കത്തില്‍ അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക. വെസ്റ്റ് ബാങ്കിലേത് ഇസ്രായേലി അധിനിവേശമായി കണക്കാക്കാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യുഎസ് നിലപാടിനെ തള്ളി ഫലസ്തീന്‍ രംഗത്തെത്തിയപ്പോള്‍ ഇസ്രായേല്‍ സ്വാഗതം ചെയ്തു.

ഇസ്രായേല്‍ ഫലസ്തീന്‍ തര്‍ക്കത്തില്‍ നാല് പതിറ്റാണ്ടായി തുടരുന്ന നിലപാടാണ് അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക തള്ളിപ്പറഞ്ഞത്. 1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് കയ്യേറി കോളനികള്‍ സ്ഥാപിച്ച ഇസ്രായേലിന്റെ നടപടിയെ ജനീവ കരാറിന്റെ ലംഘനമായാണ് യുഎന്‍ ഉള്‍പ്പെടെ കണക്കാക്കുന്നത്. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് അമേരിക്കയും ഇതുവരെ സ്വീകരിച്ചിരുന്നത്.

1978ല്‍ റോണള്‍ഡ് റീഗന്റെ കാലം മുതല്‍ തുടരുന്ന ഈ നിലപാടാണ് യുഎസ് ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. വെസ്റ്റ്ബാങ്കില്‍ ജൂത കോളനികള്‍ പണിയാനുള്ള ഇസ്രായേലിന്റെ അവകാശത്തെ തള്ളിപ്പറയാനാകില്ലെന്നാണ് യുഎസ് നയമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. അധികാരത്തിലെത്തിയ ശേഷം ട്രംപ് തുടരുന്ന ഇസ്രായേല്‍ അനുകൂല നിലപാടുകളില്‍ അവസാനത്തേതാണ് ഇത്.

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുമെന്ന വാഗ്ദാനം നല്‍കിയിട്ടും അധികാരം നിലനിര്‍ത്താന്‍ പാടുപെടുന്ന പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന് പുതുജീവന്‍ നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. അതേസമയം അമേരിക്കയുടെ നിലപാടുമാറ്റത്തെ ഫലസ്തീന്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ തള്ളിപ്പറഞ്ഞിരിക്കുകയാണ് യുഎസ് എന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it