Big stories

ഇന്ത്യ അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നു: യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിലെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയാണ്, അവിടെ ആശയവിനിമയത്തിന് നിയന്ത്രണങ്ങളും പൗരാവകാശ പ്രവർത്തകർക്കെതിരായ നീക്കങ്ങളും നടക്കുന്നത് ആശങ്കാജനകമാണ്.

ഇന്ത്യ അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നു: യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ
X

ജനീവ: കർഷകരുടെ പ്രക്ഷോഭം റിപോർട്ട് ചെയ്തതിനും പ്രക്ഷോഭത്തെ കുറിച്ച് അഭിപ്രായപ്പെട്ടതിനും മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റ്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്ന ഇത്തരം ശ്രമങ്ങൾ അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന മനുഷ്യാവകാശ സംരക്ഷകർക്കെതിരായ റെയ്ഡുകൾ സിവിൽ സമൂഹത്തിന്മേലുള്ള തുടർച്ചയായ നിയന്ത്രണങ്ങളും കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്ന നടപടിയും ഉദാഹരണമാണെന്നും അവർ പറഞ്ഞു. മുമ്പും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ സംസാരിച്ച മിഷേലിനെതിരേ ഇന്ത്യ രം​ഗത്ത് വന്നു. മിഷേലിന്റെ പ്രതികരണം വസ്തുനിഷ്ഠതയും നിഷ്പക്ഷതയും ഇല്ലാത്തതെന്ന് ഇന്ത്യ പറഞ്ഞു.

ഇന്ത്യയിൽ, കർഷകരുടെ നിരന്തര പ്രക്ഷോഭം, നിയമങ്ങളും നയങ്ങളും ഭരണകൂടം നടപ്പിലാക്കുമ്പോൾ അതിന് ബാധ്യതപ്പെട്ടവരുടെ അഭിപ്രായങ്ങൾ തേടുന്നില്ലെന്നതിനെയാണ് ചൂണ്ടിക്കാട്ടുന്നത്. എല്ലാവരുടേയും അവകാശങ്ങളെ ബഹുമാനിക്കുന്ന തരത്തിൽ ഈ പ്രതിസന്ധിയുടെ പരിഹാരത്തിലേക്ക് ഇരുപക്ഷത്തിന്റെയും നിരന്തരമായ സംഭാഷണ ശ്രമങ്ങൾ നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രതിഷേധം റിപോർട്ട് ചെയ്യുന്നതിനോ അഭിപ്രായപ്പെടുന്നതിനോ മാധ്യമ പ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തൽ, സാമൂഹിക മാധ്യമ അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള ശ്രമങ്ങൾ എന്നിവ അവശ്യ മനുഷ്യാവകാശ തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും ഇത് അസ്വസ്ഥതപ്പെടുത്തുന്നെന്നും മനുഷ്യാവകാശ കൗൺസിലിന്റെ 46-ാമത് സെഷനിൽ മുൻ ചിലി പ്രസിഡന്റ് കൂടിയായ ബാച്ചലെറ്റ് പറഞ്ഞു.

ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിലെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയാണ്, അവിടെ ആശയവിനിമയത്തിന് നിയന്ത്രണങ്ങളും പൗരാവകാശ പ്രവർത്തകർക്കെതിരായ നീക്കങ്ങളും നടക്കുന്നത് ആശങ്കാജനകമാണ്. ആശയവിനിമയ ഉപരോധം കച്ചവടം, ഉപജീവനമാർ‌ഗ്ഗം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ‌ എന്നിവയെ ഗുരുതരമായി വിലക്കി. അടുത്തിടെയാണ് മൊബൈൽ‌ ഫോണുകൾ‌ക്കായി 4 ജി സേവനങ്ങൾ പുനസ്ഥാപിച്ചത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ മനുഷ്യാവകാശ സംരക്ഷകർക്കെതിരായ റെയ്ഡുകൾ പൗരാവകാശ സമൂഹത്തിന്മേലുള്ള തുടർച്ചയായ നിയന്ത്രണങ്ങളുടെ ഉദാഹരണമാണ്. വിവരങ്ങൾ നൽകാനും സ്വീകരിക്കാനുമുള്ള കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നു. അവരെ ബാധിക്കുന്ന സർക്കാർ നയങ്ങളെക്കുറിച്ച് സ്വതന്ത്രവും തുറന്നതുമായ ചർച്ചകളിൽ ഏർപ്പെടുന്നതിൽ നിന്ന് ഇത് വിലക്കുന്നു.

കാർഷിക നിയമങ്ങൾ ചെറുകിട കർഷകർക്ക് ഗുണം ചെയ്യുമെന്ന് ജനീവയിലെ യുഎൻ‌എച്ച്‌ആർ‌സിയുടെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്ര മണി പാണ്ഡെ പ്രതികരിച്ചു. കർഷകരുടെ പ്രക്ഷോഭത്തോട് സർക്കാർ അങ്ങേയറ്റം ആദരവ് പ്രകടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. കശ്മീരിലെ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് അടിത്തട്ടിലുള്ള ജനാധിപത്യത്തെ പുനസ്ഥാപിച്ചുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

Next Story

RELATED STORIES

Share it