Big stories

സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല; വയനാട്ടില്‍ യുഡിഎഫ് പ്രചാരണം നിര്‍ത്തി

സ്ഥാനാര്‍ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഘടകകക്ഷികള്‍ അറിയിച്ചതോടെയാണ് പ്രചരണം സ്തംഭിച്ചത്. മുഴുവന്‍ ബുത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല; വയനാട്ടില്‍ യുഡിഎഫ് പ്രചാരണം നിര്‍ത്തി
X

വയനാട്: സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം നിലച്ചു. സ്ഥാനാര്‍ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഘടകകക്ഷികള്‍ അറിയിച്ചതോടെയാണ് പ്രചരണം സ്തംഭിച്ചത്. മുഴുവന്‍ ബുത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിവരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ദേശിയ നേതാക്കളെ അറിയിച്ചെങ്കിലും രണ്ടുദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്ന് മാത്രമാണ് മറുപടി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ യുഡിഎഫ് നിയോജകമണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നിരുന്നു. സ്ഥാനാര്‍ഥിയെ തീരുമാനിച്ച ശേഷം ബുത്തുതല കമ്മിറ്റികള്‍ രൂപികരിക്കാമെന്നായിരുന്നു ധാരണ. പ്രഖ്യാപനം വൈകുമെന്നറിഞ്ഞപ്പോള്‍ ചിലര്‍ കമ്മിറ്റി രൂപികരിച്ചു. മറ്റിടങ്ങളില്‍ ഇതുവരെ രൂപികരണ യോഗം പോലും ചേര്‍ന്നിട്ടില്ല. വീടുകയറിയിറങ്ങിയുള്ള പ്രചരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയതാകേണ്ട സമയമായിട്ടും സ്ഥാനാര്‍ത്ഥി ആരെന്ന് പോലും തീരുമാനിക്കാനാവാത്തതില്‍ കടുത്ത അമര്‍ഷമാണ് പ്രവര്‍ത്തകര്‍ക്കിടയിലും ഉള്ളത്.

അതേ സമയം, വയനാട്ടിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. വയനാട് സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരെ സിപിഎം ഇടപെട്ടതായി അറിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍ വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് ഇന്ന് രാവിലെ മുസ്ലിം ലീഗ് ഹൈക്കമാന്റിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ വരുന്നില്ലെങ്കില്‍ മറ്റൊരാളെ ഉടന്‍ തീരുമാനിക്കണമെന്നും നിലവില്‍ തുടരുന്ന അനിശ്ചിത്വം വിജയസാധ്യത കുറയ്ക്കുമെന്നും മുസ്ലിം ലീഗ് ആശങ്ക അറിയിച്ചിരുന്നു.

ഇന്നലെ രാത്രി പുറത്തുവിട്ട പതിനാറാം സ്ഥാനാര്‍ഥി പട്ടികയിലും വടകരയും വയനാടും ഉണ്ടായിരുന്നില്ല. രാഹുല്‍ വയാനാട് മത്സരിക്കുന്നതിനെതിരെ ദേശീയ സഖ്യകക്ഷികള്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it