- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎപിഎ; മുഖ്യമന്ത്രി കേരള ജനതയോട് കള്ളം പറഞ്ഞു: എന്‍സിഎച്ച്ആര്‍ഒ
നിലവിലുള്ള വിവരാവകാശ നിയമപ്രകാരം അനുസരിച്ച് പോലിസ് ലഭ്യമാക്കുന്ന വിവരം പോലും നിയമസഭയുടെ മുന്നില്‍ പറയാന്‍ മടിക്കുന്നത് ദുരൂഹമാണ്.

കോഴിക്കോട്: യുഎപിഎ സംബന്ധിച്ച് മുഖ്യമന്ത്രി കേരള ജനതയോട് കള്ളം പറഞ്ഞെന്ന് എന്‍സിഎച്ച്ആര്‍ഒ. നിയമസഭയില്‍ യുഎപിഎയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ മറുപടി കേരളത്തിലെ ജനങ്ങളോട് കള്ളം പറഞ്ഞെന്ന് എന്‍സിഎച്ച്ആര്‍ഒ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ യുഎപിഎ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞുള്ള കെ കെ രമയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറിയത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍ മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലുള്ള ജില്ലാ പോലിസ് ആസ്ഥാനങ്ങള്‍, വിവിധ പോലിസ് സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എന്‍സിഎച്ച്ആര്‍ഒക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു.
നിലവിലുള്ള വിവരാവകാശ നിയമപ്രകാരം അനുസരിച്ച് പോലിസ് ലഭ്യമാക്കുന്ന വിവരം പോലും നിയമസഭയുടെ മുന്നില്‍ പറയാന്‍ മടിക്കുന്നത് ദുരൂഹമാണ്. സിപിഎം യുഎപിഎക്ക് എതിരാണെന്ന് പറയുന്നുണ്ടെങ്കിലും ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് വിവരങ്ങള്‍ പുറത്തുവിടാന്‍ മടിക്കുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് യോജിച്ചതല്ല.
സിപിഎമ്മിന്റെ യുഎപിഎക്ക് എതിരെയുള്ള നിലപാട് പൊള്ളയാണെന്ന് ഇതിലൂടെ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണെന്ന് എന്‍സിഎച്ച്ആര്‍ഒ ആരോപിച്ചു. എന്‍സിഎച്ച്ആര്‍ഒ ദേശീയ പ്രസിഡന്റ് റെനി ഐലിന്‍, സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















