Big stories

കവളപ്പാറയില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; മരണം 35 ആയി, പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതം

രാവിലെ തുടങ്ങിയ തിരച്ചിലിന് പിന്നാലെ ആണ്‍കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കിഷോര്‍ (എട്ട്) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മറ്റൊരു മൃതദേഹംകൂടി ലഭിച്ചു. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരെയാണ് കണ്ടെത്താനുള്ളത്.

കവളപ്പാറയില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; മരണം 35 ആയി, പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതം
X

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. രാവിലെ തുടങ്ങിയ തിരച്ചിലിന് പിന്നാലെ ആണ്‍കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കിഷോര്‍ (എട്ട്) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മറ്റൊരു മൃതദേഹംകൂടി ലഭിച്ചു. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരെയാണ് കണ്ടെത്താനുള്ളത്. രണ്ടാമത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരാണ് ഉള്‍പ്പെട്ടത്.

ഒരാഴ്ച പിന്നിട്ട തിരച്ചിലിനൊടുവില്‍ 33 പേരെയാണ് ആകെ കണ്ടെത്താനായത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ കമല (55), സുകുമാരന്‍ (63), രാധാമണി (58) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. ഏഴുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് പ്രത്യേകം തിരച്ചില്‍ നടത്തുന്നത്. ഇതിനകം പ്രദേശത്തുനിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മണംപിടിച്ച് മൃതദേഹം കണ്ടെത്തുന്ന സ്‌നിഫര്‍ ഡോഗുകളെയെത്തിച്ച് നടത്തിയ തിരച്ചില്‍ ആദ്യദിനം ഫലം കണ്ടില്ലെങ്കിലും ഇന്ന് വീണ്ടും ദൗത്യം തുടരുന്നുണ്ട്.

Next Story

RELATED STORIES

Share it