ഗോദാവരി നദിയില്‍ ബോട്ടുമറിഞ്ഞ് ഏഴ് മരണം; 35 പേരെ കാണാതായി

ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാരകേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഗോദാവരി നദിയില്‍ ബോട്ടുമറിഞ്ഞ് ഏഴ് മരണം; 35 പേരെ കാണാതായി

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഏഴുപേര്‍ മരിച്ചും. 35 പേരെ കാണാതായി. 11 ജീവനക്കാരടക്കം 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഏതാനും പേരെ രക്ഷപ്പെടുത്തിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാരകേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

അപകടകാരണം വ്യക്തമായിട്ടില്ലെന്ന് ജില്ലാ പോലിസ് മേധാവി അദ്‌നാന്‍ നയീം അസ്മി പറഞ്ഞു. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റേതാണ് അപകടത്തില്‍പ്പെട്ട ബോട്ടെന്നാണ് പ്രാഥമികവിവരം. കാണാതായവര്‍ക്കായി ഹെലികോപ്റ്ററിലും മറ്റും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പുഴയില്‍ വെളളത്തിന്റെ ഒഴുക്ക് കൂടുതലാണ്.

RELATED STORIES

Share it
Top