Big stories

കെഎം ഷാജിക്ക് തിരിച്ചടി; ഉത്തരവ് ആവര്‍ത്തിച്ച് സുപ്രിംകോടതി

നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍, ശമ്പളവും അനൂകൂല്യങ്ങളും കൈപ്പറ്റാനാവില്ല. കൂടാതെ, നിയമസഭ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല.

കെഎം ഷാജിക്ക് തിരിച്ചടി;  ഉത്തരവ് ആവര്‍ത്തിച്ച് സുപ്രിംകോടതി
X
ന്യൂഡല്‍ഹി: സിപിഎം പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ അഴീക്കോട് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കെ എം ഷാജി നല്‍കിയ അപ്പീലില്‍ മുന്‍ ഉത്തരവ് ആവര്‍ത്തിച്ച് സുപ്രിംകോടതി. നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍, ശമ്പളവും അനൂകൂല്യങ്ങളും കൈപ്പറ്റാനാവില്ല. കൂടാതെ, നിയമസഭ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല.

കഴിഞ്ഞ നവംബറില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് കെ എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തുള്ള നടപടി ഉപാധികളോടെ സ്‌റ്റേ ചെയ്തത്. സമ്പൂര്‍ണ സ്‌റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് കെ എം ഷാജിയുടെ അഭിഭാഷകന്‍ അപ്പീല്‍ ഹരജിയില്‍ വാദിച്ചത്. അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരേയാണ് കെ എം ഷാജി സുപ്രികോടതിയിലെത്തിയത്.

അതേസമയം, കെ എം ഷാജിയെ അയോഗ്യനാകാന്‍ ഇടയായ നോട്ടിസ് പോലിസ് കണ്ടെടുത്തതല്ലെന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. വളപട്ടണം പോലിസ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റിപോര്‍ട്ടിലാണ് ലഘുലേഖ സിപിഎം നേതാവ് ഹാജരാക്കിയതാണെന്ന വിവരങ്ങളുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ഷാജിക്കെതിരേ നടപടിയുണ്ടായത്.

Next Story

RELATED STORIES

Share it