Big stories

ബാബരി മസ്ജിദ് കേസ്: ഒക്ടോബറില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

ഹര്‍ജിയില്‍ വാദം കേള്‍ക്കലിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി അറിയിച്ചു. മധ്യസ്ഥ ചര്‍ച്ച രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബാബരി മസ്ജിദ് കേസ്:  ഒക്ടോബറില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിന്റെ വാദം ഒക്‌ടോബര്‍ പതിനെട്ടിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ വാദം പൂര്‍ത്തിയാക്കുന്നതിന് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുറച്ച് സമയം കൂടുതല്‍ ഇരിക്കാമെന്നും കേസ് അവസാനിപ്പിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കാമെന്നും കോടതി പറഞ്ഞു. 26ാം ദിവസമാണ് കോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്.

ഹര്‍ജിയില്‍ വാദം കേള്‍ക്കലിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി അറിയിച്ചു. മധ്യസ്ഥ ചര്‍ച്ച രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഇബ്രാഹീം ഖലീഫുള്ള, ശ്രീ ശ്രീ രവി ശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുടെ നേതൃത്വത്തിലുള്ള പാനലിന്റെ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഓഗസ്റ്റ് ആറ് മുതല്‍ ദിവസേന വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഇതിന് മുമ്പ് കേസില്‍ വിധി പറയുമെന്നാണ് സൂചന.

Next Story

RELATED STORIES

Share it