Big stories

സ്‌ഫോടന പരമ്പര: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരും

സ്‌ഫോടന പരമ്പര: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേന ദേശീയ സുരക്ഷാ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുമെന്നു ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വാര്‍ത്താ വിനിമയ വിഭാഗം അറിയിച്ചു. ആക്രമണത്തിനു പിന്നാലെ ഏര്‍പ്പെടുത്തിയ കര്‍ഫ്യു ഇന്നുരാത്രി 8 വരെ തുടരും. കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ മന്ദഗതിയിലായിരുന്നു. അതിനിടെ, ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉള്‍പ്പെടെ നടന്ന സ്‌ഫോടനങ്ങളില്‍ 290ലേറെ പേരാണ് കൊല്ലപ്പെട്ടത്. 500ഓളം പേര്‍ക്കാണു പരിക്കേറ്റിട്ടുള്ളത്. കൊല്ലപ്പെട്ടവരില്‍ 30ഓളം പേര്‍ വിദേശ പൗരന്മാരാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടും. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തെ കുറിച്ച് അപെക്‌സ് കോടതി ജഡ്ജി ഉള്‍പ്പെടുന്ന മൂന്നംഗ സംഘം അന്വേഷിക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. പുതുതായി രൂപീകരിക്കപ്പെട്ട തൗഹീദ് ജമാഅത്താണ് സ്‌ഫോടനത്തിനു പിന്നിലെന്നാണു ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. പോലിസ് നടത്തിയ പരിശോധനയില്‍ കൊളംബോ ബസ് സ്‌റ്റേഷനു സമീപം 87 ഡിറ്റൊണേറ്ററുകള്‍ കണ്ടെത്തി. കൊളംബോ വിമാനത്താവളത്തിനു സമീപവും ഒരു സ്‌ഫോടകവസ്തു നിര്‍വീര്യമാക്കിയതായി പോലിസ് അറിയിച്ചു. കാനഡ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ശ്രീലങ്കയിലേക്കു പോവുന്ന പൗരന്‍മാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, ശ്രീലങ്കയില്‍ ഇനിയും ഇത്തരം ആക്രമണങ്ങളുണ്ടായേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.




Next Story

RELATED STORIES

Share it