- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അപകടത്തിന് ശേഷം ബഷീറിന്റെ ഫോണ്‍ ഉപയോഗിച്ചു'; ഫോണ്‍ കാണാതായതില്‍ ദുരൂഹതയെന്ന് സിറാജ് മാനേജ്‌മെന്റ്
ബഷീര്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനുറ്റോളം സംസാരിച്ചിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ബഷീര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. എന്നാല്‍, ഒരു മണിക്കൂറിന് ശേഷം ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തി.
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് മാനേജ്‌മെന്റ്. കെ എം ബഷീറിന്റെ ഫോണ്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും അതില്‍ വിശദമായ അന്വേഷണം വേണമെന്നും സിറാജ് മാനേജ്‌മെന്റ് പ്രതിനിധിയും തിരുവനന്തപുരം യൂനിറ്റ് മാനേജരുമായ സയ്ഫുദ്ദീന്‍ ഹാജി ആവശ്യപ്പെട്ടു. കെ എം ബഷീറിന്റെ മൊബൈല്‍ കാണാതായത് ദുരൂഹമാണ്. ഫോണ്‍ കണ്ടെടുത്താല്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സിറാജ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.
പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് എഫ്‌ഐആര്‍ തയാറാക്കുന്നതിന് തടസമായതെന്ന് പോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിറാജ് മാനേജ്‌മെന്റ് തള്ളി. അപകടം നടന്ന ദിവസം പുലര്‍ച്ചെ 3.30 മുതല്‍ സയ്ഫുദ്ദീന്‍ ഹാജി സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും പോലിസ് മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അതിന് ശേഷം 7.26നാണ് പോലിസ് രേഖകളില്‍ മൊഴി രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്.
ബഷീര്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനുറ്റോളം സംസാരിച്ചിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ബഷീര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം മ്യൂസിയം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ ബഷീറിന്റെ ഫോണിലേക്ക് വിളിക്കുമ്പോള്‍ 1.53 ന് ഒരു പുരുഷന്‍ ഫോണ്‍ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















