- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാവോവാദി വേട്ട: നിർണായക അന്ത്യം കുറിക്കുമെന്ന് അമിത് ഷാ
മാവോവാദികൾക്കെതിരേയുള്ള ഈ യുദ്ധം തീവ്രമാക്കുമെന്ന് ഇന്ത്യക്കാർക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ യുദ്ധ അവസാനം ഞങ്ങൾ വിജയിക്കും.

ബീജാപൂർ: മാവോവാദി വേട്ടയിൽ നിർണായക അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച ശേഷം ഛത്തീസ്ഗഡിലെ ജഗദൽപൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോവാദികൾക്കെതിരേയുള്ള ഈ യുദ്ധം തീവ്രമാക്കുമെന്ന് ഇന്ത്യക്കാർക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ യുദ്ധം അവസാനം ഞങ്ങൾ വിജയിക്കും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ വനമേഖലയിൽ സൈനിക ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്ന മാവോവാദികളെ അലോസരപ്പെടുത്തിയെന്നും അമിത്ഷാ പറഞ്ഞു.
മാവോവാദികളുടെ പ്രവർത്തന സാഹചര്യത്തെക്കുറിച്ച് പോലിസ് ഹെഡ് ക്വാർട്ടേഴ്സിൽ ഉന്നതതല യോഗവും അമിത് ഷാ വിളിച്ചു ചേർത്തു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, സംസ്ഥാന പോലിസിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര റിസർവ് പോലിസ് സേന (സിആർപിഎഫ്) ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
I want to assure the countrymen that this battle (against Naxals) will be intensified & we will win it in the end. We have successfully set up camps in interior areas in last few years, which has annoyed Naxals resulting in such type of incidents: Home Minister Amit Shah pic.twitter.com/b5xbLsWc7k
— ANI (@ANI) April 5, 2021
രാവിലെ പിതിനൊന്നോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജഗദൽപൂർ വിമാനത്താവളത്തിൽ എത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം അമിത് ഷായുടെ ആദ്യ ബസ്തർ മേഖല സന്ദർശനമാണിത്.
അതേസമയം അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ തെലങ്കാന പോലിസ് വനമേഖലയിൽ വ്യാപക കോംബിങ് ഓപറേഷൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തെലങ്കാന പോലിസ് സംസ്ഥാനത്തെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി. ഭദ്രദ്രി കോതഗുഡെം, മുളുഗു ജില്ലകളിലാണ് കോംബിങ് ശക്തമാക്കിയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















