Big stories

കര്‍ണാടകയില്‍ വീണ്ടും എസ് ഡിപിഐ മുന്നേറ്റം; കാവരടി ഗ്രാമപ്പഞ്ചായത്തിലും പ്രസിഡന്റ് സ്ഥാനം

അദ്യാര്‍(യാസീന്‍ അര്‍ക്കുള), തലപ്പാടി(ടി ഇസ്മായില്‍), മള്ളൂരു(പ്രേമ), സഫാറ നാസിര്‍(ഗുരുപുര), എസ് എന്‍ ഇഖ്ബാല്‍(സജിപ്പനാട്) എന്നീ ഗ്രാമപ്പഞ്ചായത്തുകളിലാണ് എസ് ഡിപി ഐ പ്രതിനികള്‍ പഞ്ചായത്ത് പ്രസിഡന്റായത്.

കര്‍ണാടകയില്‍ വീണ്ടും എസ് ഡിപിഐ മുന്നേറ്റം; കാവരടി ഗ്രാമപ്പഞ്ചായത്തിലും പ്രസിഡന്റ് സ്ഥാനം
X

ഉഡുപ്പി: കര്‍ണാടകയില്‍ വീണ്ടും എസ് ഡിപി ഐ മുന്നേറ്റം. ദക്ഷിണ കന്നഡയിലെ കുന്ദാപ്പൂര്‍ താലൂക്കിലെ കണ്ട്‌ലൂര്‍ കാവരടി ഗ്രാമപ്പഞ്ചായത്തിന്റെ രണ്ടാം ടേമിലേക്ക് എസ് ഡിപിഐ പ്രതിനിധി നൗഷീന്‍ ഹസ്‌റത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പിന്തുണയുള്ള സന്തോഷ് ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. ഇതോടെ, ആറ് പഞ്ചായത്തുകളിലാണ് എസ് ഡിപി ഐ പ്രതിനിധികള്‍ പ്രസിഡന്റായത്. കാവരടി ഗ്രാമപ്പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് അനുഭാവി പ്രസിഡന്റും എസ് ഡിപിഐ അനുഭാവി വൈസ് പ്രസിഡന്റുമായിരുന്നു. നൗഷീന്‍ ഹസ്രത്തായിരുന്നു ആദ്യഘട്ടത്തില്‍ വൈസ് പ്രസിഡന്റായിരുന്നത്. പഞ്ചായത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസും എസ്ഡിപി ഐയും ധാരണയിലെത്തിയിരുന്നത്. ആകെയുള്ള 16 അംഗങ്ങളില്‍ ബിജെപിക്ക് ഏഴ് അംഗങ്ങളും കോണ്‍ഗ്രസിന് അഞ്ചും എസ്ഡിപിഐയ്ക്ക് നാലും അംഗങ്ങളാണുള്ളത്.


ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പ്രതിനിധി നൗഷീന്‍ ഹസ്‌റത്തിന് ഒമ്പത് വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി പ്രതിനിധിക്ക് ഏഴുവോട്ടുകളാണ് ലഭിച്ചത്. വൈസ് പ്രസിഡന്റായി മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സന്തോഷ് ഷെട്ടിക്കും ഒമ്പത് വോട്ടുകള്‍ ലഭിച്ചു. എതിരാളിയായ ബിജെപി പ്രതിനിധിക്ക് ഏഴുവോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസും എസ്ഡിപി ഐയും ധാരണയിലെത്തിയതോടെയാണ് ബിജെപിക്ക് ഇരുപദവികളും നഷ്ടമായത്. ദിവസങ്ങള്‍ക്കു മുമ്പ് അഞ്ച് ഗ്രാമപ്പഞ്ചായത്തുകളില്‍ എസ് ഡിപി ഐ പ്രതിനിധികള്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്യാര്‍(യാസീന്‍ അര്‍ക്കുള), തലപ്പാടി(ടി ഇസ്മായില്‍), മള്ളൂരു(പ്രേമ), സഫാറ നാസിര്‍(ഗുരുപുര), എസ് എന്‍ ഇഖ്ബാല്‍(സജിപ്പനാട്) എന്നീ ഗ്രാമപ്പഞ്ചായത്തുകളിലാണ് എസ് ഡിപി ഐ പ്രതിനികള്‍ പഞ്ചായത്ത് പ്രസിഡന്റായത്.

Next Story

RELATED STORIES

Share it